കേരളത്തിന്റെ തലവര മാറ്റുന്ന വിഴിഞ്ഞം; തുറമുഖ വികസനത്തിന്റെ ഭാഗമായി ഫിഷ് ലാൻഡിംഗ് സെന്ററിന്റെ ആധുനിക വത്കരണത്തിന് പദ്ധതി തയ്യാറായി. 25 കോടിയുടെ മുതൽമുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

Spread the love

 

തിരുവനന്തപുരം : കേന്ദ്രത്തിന്റെ 25 കോടി രൂപ ചെലവാക്കി നിര്‍മ്മിക്കുന്ന പദ്ധതിയുടെ രൂപരേഖ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തിനായി സ്റ്റേറ്റ് ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി (എസ്.എം.സി) ഈ മാസം കൂടുമെന്നാണ് അധികൃതര്‍ പറയുന്നത്. നിലവിലെ ഫിഷ് ലാൻഡിംഗ് സെന്റര്‍ നവീകരിക്കുന്നതോടൊപ്പം പഴയ വാര്‍ഫിനും ഫിഷ് ലാൻഡിംഗ് സെന്ററിനും ഇടയ്ക്കുള്ള 130 മീറ്ററില്‍ പുതിയ ഫിംഗര്‍ ജെട്ടികള്‍ നിര്‍മ്മിക്കും.

video
play-sharp-fill

 

 

 

 

ഇവിടെയുള്ള രണ്ട് ചെറിയ ജെട്ടികള്‍ നീളം കൂട്ടുന്നതിന് പുറമേ മൂന്നെണ്ണം കൂടി നിര്‍മ്മിക്കും. 40 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുള്ളതാകും ഫിംഗര്‍ ജെട്ടികള്‍. ഇരുവശങ്ങളിലും വള്ളങ്ങള്‍ അടുപ്പിച്ച്‌ ലോഡിംഗ് നടത്താനാകും. കോസ്റ്റല്‍ പൊലീസ് സ്റ്റേഷൻ മുതല്‍ പഴയ വാര്‍ഫ് വരെയുള്ള ഭാഗത്ത് മണല്‍ നിറച്ച ബാഗുകള്‍ സ്ഥാപിച്ച്‌ ബീച്ച്‌ വീതികൂട്ടും. ഇവിടെ മത്സ്യബന്ധന വള്ളങ്ങള്‍ കെട്ടാനുള്ളസവിധാനവുമൊരുക്കും.

 

 

 

നിലവിലെ സെന്ററിന് ഭാഗത്തെ കടല്‍ ഡ്രഡ്ജിംഗ് നടത്തി ആഴം കൂട്ടും. ഫിംഗര്‍ ജെട്ടി സ്ഥാപിക്കുന്ന സ്ഥലത്ത് കല്ലടുക്കി വീതി കൂട്ടി ബെയ്സ് നിര്‍മ്മിക്കും.വിഴിഞ്ഞത്തെ ഫിഷ് ലാൻഡിംഗ് സെന്ററിലേക്ക് പോകുന്ന പ്രധാന വഴിയിലും കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വരുന്ന ഭാഗത്തും ഗേറ്റ് കോംപ്ലക്സ് സ്ഥാപിക്കും. പ്രധാന കവാടം മുതല്‍ 700 മീറ്ററോളം ദൂരത്തില്‍ നടപ്പാതയോടെ രണ്ടുവരിപ്പാതയാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

റോഡിന് ഇരുവശത്തും രണ്ടുനിലയില്‍ ലോക്കര്‍ റൂമുകള്‍ സ്ഥാപിക്കും. താഴത്തെ നിലയില്‍ കടകളും മുകളില്‍ ലോക്കര്‍ റൂമുകളുമാണ്. ഗംഗയാര്‍ തോടിന് മറുവശത്ത് ആധുനിക രീതിയിലുള്ള പുതിയ മാര്‍ക്കറ്റ് സ്ഥാപിക്കും. ലാൻഡിംഗ് സെന്ററില്‍ നിന്ന് പിടിക്കുന്ന മത്സ്യം ഇവിടെ കച്ചവടം നടത്തും. മത്സ്യം കേടാകാതെ സൂക്ഷിക്കാൻ കോള്‍ഡ് സ്റ്റോറേജ് സംവിധാനമൊരുക്കും. ഫിഷ് ലാൻഡിംഗ് സെന്ററും പരിസരവും വൃത്തിയാക്കുന്നതിനായി മോട്ടോര്‍ പമ്ബ് സ്ഥാപിക്കും.

 

 

ഒരേസമയം പമ്ബ് ചെയ്ത് വൃത്തിയാക്കുന്നതിനായി പ്രത്യേക പൈപ്പ് ലൈനുകളാണ് സ്ഥാപിക്കുക. ചുറ്റുമതിലുകള്‍,സി.സി ടി.വി ക്യാമറകള്‍ തുടങ്ങിയവയും ഉള്‍പ്പെട്ടിട്ടുണ്ട്.ലേലപ്പുരകള്‍ അധുനികരീതിയില്‍ നിലവിലെ വാട്ടര്‍ ടാങ്കുകള്‍ വലുതാക്കും.

 

 

വല നന്നാക്കുന്നതിനായി ഒരു നെറ്റ് വെന്റിംഗ് ഷെഡ്, ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കുംസെന്ററും പരിസരവും പൂന്തോട്ടം നിര്‍മ്മിച്ച്‌ സൗന്ദര്യവത്കരിക്കും. പുതിയ കെട്ടിടങ്ങള്‍ക്കും റോഡിനിരുവശത്തും ഡ്രെയിനേജ് സൗകര്യംഇതല്ലമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഏർപ്പെടുത്തുന്ന സൗകര്യങ്ങൾ.