play-sharp-fill
രാജ്യത്ത് 5 വര്‍ഷമായി 10 ലക്ഷം തസ്തികകളില്‍ നിയമനമില്ല : സ്ഥിര നിയമനമില്ലാത്തത്  40 ലക്ഷം തസ്തികകളില്‍

രാജ്യത്ത് 5 വര്‍ഷമായി 10 ലക്ഷം തസ്തികകളില്‍ നിയമനമില്ല : സ്ഥിര നിയമനമില്ലാത്തത് 40 ലക്ഷം തസ്തികകളില്‍

സ്വന്തം ലേഖകന്‍
കോട്ടയം: കഴിഞ്ഞ അഞ്ചു വര്‍ഷമായി രാജ്യത്ത് 10 ലക്ഷത്തോളം തസ്തികകളില്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നു. 40 ലക്ഷത്തോളം തസ്തികളില്‍ സ്ഥിരം നിയമനം നടത്തിയിട്ടില്ല.

ഈ നിലയില്‍ രാജ്യത്തിന്റെ സിവില്‍ സര്‍വീസ് പോലും ഏറ്റവും അപകടകരമായ നിലയിലൂടെയാണ് കടന്നു പോകുന്നതെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.എന്‍.ജയപ്രകാശ് പറഞ്ഞു. കേന്ദ്ര നയങ്ങളാണ് ഇതിനൊക്കെ വിലങ്ങുതടിയെന്ന് ഇദേഹം പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളത്തിന്റെ പൊതു വികസന മേഖലകളെ തകര്‍ക്കുന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സമീപനം. അര്‍ഹതപ്പെട്ട നീതി, വിഹിതം നിഷേധിച്ചും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്ര വിഹിതം വര്‍ധിപ്പിച്ചും നിഷേധിച്ചും കേരളത്തോട് പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണെന്നും ഇദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്നും നാളെയും (ബുധന്‍, വ്യാഴം) സിവില്‍ സര്‍വീസ് സംരക്ഷണ യാത്ര കോട്ടയത്ത് എത്തിച്ചേരുമ്പോള്‍ രണ്ടു പൊതുസമ്മേളനങ്ങള്‍ നടക്കും. രണ്ട് സമാപന സമ്മേളനങ്ങളിലും സിവില്‍ സര്‍വീസ് സംരക്ഷണ സദസായി ജനങ്ങളുമായി സംവദിക്കുമെന്നും പി.എന്‍.ജയപ്രകാശ് അറിയിച്ചു.