അച്ഛന്റെ കൺമുന്നിൽ അഞ്ചാം ക്ലാസുകാരൻ കുളത്തിൽ വീണ് മരിച്ചു; മലയ്ക്കു പോകാൻ മാലയിടാൻ എത്തിയതാണ് കുട്ടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂര് :അച്ഛനോടൊപ്പം ക്ഷേത്രക്കുളതിൽ കുളിക്കാനെത്തിയ അഞ്ചാം ക്ലാസുകാരൻ കുളത്തിൽ വീണ് മരിച്ചു.

എസ്.എൻ. പുരം പോഴങ്കാവ് സ്വദേശി വടുക്കുംചേരി വീട്ടിൽ ഷിജുവിൻ്റെ മകൻ ശ്രുദ കീർത്ത് ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് (തിങ്കൾ)രാവിലെ ആറ് മണിയോടെ എസ്.എൻ പുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളതിലാണ് സംഭവം.

ശബരിമല തീർത്ഥാടനത്തിന് വേണ്ടി മാലയിടാൻ അച്ഛനോടൊപ്പം എത്തിയതാണ് കുട്ടി.

അച്ഛൻ കുളിച്ചു കൊണ്ടിരിക്കെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മതിലകം കളരിപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥിയാണ്.