video
play-sharp-fill

തെരുവുനായ ആക്രമണം വീണ്ടും ; കൊല്ലത്ത് ഇരുവൃക്കകളും  തകരാറിലായ അഞ്ചുവയസ്സുകാരന് ഗുരുതര പരുക്ക്

തെരുവുനായ ആക്രമണം വീണ്ടും ; കൊല്ലത്ത് ഇരുവൃക്കകളും തകരാറിലായ അഞ്ചുവയസ്സുകാരന് ഗുരുതര പരുക്ക്

Spread the love

സ്വന്തം ലേഖകൻ

 

കൊല്ലം: കുണ്ടറയില്‍ അഞ്ചു വയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. ഇളമ്ബള്ളൂര്‍ ഏജന്റ് മുക്കില്‍ തിലകൻ-ഇന്ദു ദമ്ബതികളുടെ മകൻ നീരജിനാണ് നായയുടെ ആക്രണത്തില്‍ പരിക്കേറ്റത്.

മൂത്രം ഒഴിക്കാനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ അഞ്ചിലധികം നായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. ജന്മനാ ഇരുവൃക്കകളും തകരാറിലായ കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. നായ് കൂട്ടം കുട്ടിയെ 200 മീറ്ററോളം വലിച്ചിഴച്ച്‌ കൊണ്ട് പോയി. ആക്രമണത്തില്‍ തലയ്ക്കും മുതുകിലും സ്വകാര്യ ഭാഗത്തും ഗുരുതരമായി പരുക്കേറ്റ കുട്ടി ജില്ല ആശുപത്രിയില്‍ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത മാതാവ് മാത്രമാണ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. ബഹളം കെട്ട് സമീപത്തെ വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സന്തോഷ് ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്