
സ്വന്തം ലേഖകൻ
ചിങ്ങവനം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ഇരുവെള്ളിപ്പറ ഭാഗത്ത് പ്ലാംപറമ്പിൽ വീട്ടിൽ സുമേഷ് സുധാകരൻ (38) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ രാവിലെ 9 മണിയോടുകൂടി കുറിച്ചി സ്വദേശിയായ യുവാവിന്റെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി യുവാവിനെ മർദ്ദിക്കുകയും, വെട്ടുകത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവാവിന്റെ സഹോദരനെ ഇയാൾ കളിയാക്കിയതിനെ യുവാവ് ചോദ്യം ചെയ്തിരുന്നു.ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.എസ്, എസ്.ഐ വിപിൻ ചന്ദ്രൻ, സി.പി.ഓ മാരായ മണികണ്ഠൻ, സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.



