വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; കേസില്‍ എട്ടംഗ സംഘം അന്വേഷണം തുടങ്ങി; ആരോപണങ്ങള്‍ തെളിയിക്കാന്‍ ഡിവൈഎഫ്‌ഐയെയും ബിജെപിയെയും വെല്ലുവിളിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

Spread the love

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് കേസില്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ ഡിവൈഎഫ്‌ഐയെയും ബിജെപിയെയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിച്ചു.

video
play-sharp-fill

കേസില്‍ എട്ടംഗ സംഘം അന്വേഷണം തുടങ്ങി. അന്വേഷണസംഘം പരാതിക്കാരായ ഡിവൈഎഫ്‌ഐ നേതാക്കളില്‍ നിന്ന് മൊഴിയെടുത്തു.

തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തില്‍ എട്ടംഗസംഘമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് അന്വേഷിക്കുന്നത്. സൈബര്‍ പൊലീസും സംഘത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരായ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസി‍ഡന്‍റ് എഎ റഹീമും സംസ്ഥാന സെക്രട്ടറി വി.കെ സനോജും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി മൊഴി നല്‍കി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചത് മലപ്പുറത്തുനിന്നുള്ള ഹാക്കറുടെ സഹായത്തോടെയെന്നാണ് പുതിയ ആരോപണം.

കള്ളവോട്ട് ഉണ്ടാക്കാനുള്ള മെഷീന്‍ വരെ കോണ്‍ഗ്രസുകാരുടെ കയ്യിലുണ്ടെന്ന് ഇ പി ജയരാജന്‍ പരിഹസിച്ചു.