ഈ നാല് ഭക്ഷണങ്ങൾ കഴിക്കൂ…; രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കൂ…
സ്വന്തം ലേഖകൻ
അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന പുകമഞ്ഞിന്റെ അനന്തരഫലങ്ങൾ ആസ്ത്മ, ചർമ്മപ്രശ്നങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും വായു മലിനീകരണത്തെ ചെറുക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.
നമ്മുടെ പ്രതിരോധ സംവിധാനത്തിന് പലതരത്തിലുള്ള അണുബാധകൾക്കെതിരെ പോരാടേണ്ടതുണ്ട്. പ്രതിരോധശേഷി കൂട്ടുന്നത് അലർജി പ്രശ്നങ്ങളും രോഗം പിടിപെടുന്നത് തടയുകയും ചെയ്യുന്നു. മലിനീകരണത്തെ ഫലപ്രദമായി ചെറുക്കുന്നതിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന നാല് ഭക്ഷണങ്ങൾ…
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുരുമുളക്
രോഗപ്രതിരോധശേഷി കൂട്ടുന്നതിന് ഏറ്റവും മികച്ചതാണ് കുരുമുളക്. ഇതിൽ പൈപ്പറിൻ അടങ്ങിയിട്ടുണ്ട്. കരുമുളക് ശരീരത്തിലെ എനർജി ലെവൽ വർദ്ധിപ്പിക്കുന്നു. കുരുമുളകും പഴങ്ങളും സലാഡുകളും ചേർത്ത് കഴിക്കുന്നത് അതിന്റെ രുചി ഇരട്ടിയാക്കുന്നു.
ഇഞ്ചി
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി രോഗപ്രതിരോധ സംവിധാനത്തിന് സഹായകമാണ്. ദിവസവും ഇഞ്ചിയിട്ട ചായ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുക മാത്രമല്ല ദഹനപ്രശ്നങ്ങളും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അകറ്റുക ചെയ്യുന്നു.
നെല്ലിക്ക
വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് മുതൽ മെറ്റബോളിസത്തെ സഹായിക്കുകയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
നെയ്യ്
നെയ്യിൽ ഫാറ്റി ആസിഡുകളും ലിനോലെനിക്, അരാച്ചിഡോണിക് ആസിഡ് പോലുള്ള അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. നെയ്യ് കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.