ബോധം പോയ മൂര്‍ഖൻ പാമ്പിന് കൃത്രിമശ്വാസം നല്‍കി! ജീവൻ രക്ഷിച്ച്‌ ഡോക്ടര്‍.

Spread the love

ര്‍ണാടകയില്‍ നാട്ടുകാരുടെ ഫിനോയില്‍ പ്രയോഗത്തില്‍ ബോധം പോയ മൂര്‍ഖൻ പാമ്പിന് കൃത്രിമശ്വാസം നല്‍കി ജീവൻ രക്ഷിച്ച്‌ ഡോക്ടര്‍.കര്‍ണാടകയിലെ റായ്‌ചൂര്‍ ജില്ലയിലെ ലിംഗസുഗൂര്‍ താലൂക്കിലെ ഹട്ടി ചിന്നഗനിയുടെ പ്രാന്തപ്രദേശത്തായുള്ള പമനകല്ലൂരിന് സമീപമാണ് സംഭവം.

video
play-sharp-fill

പമനകല്ലൂരില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിനുള്ളിലാണ് മൂര്‍ഖനെ കണ്ടത്. പാമ്പിനെ കണ്ട് ഭയന്ന വാഹനമുടമ ആളുകളെ വിളിച്ചുകൂട്ടി.പാമ്പിനെ കാറിനുള്ളില്‍ നിന്ന് പുറത്തിറക്കാൻ നാട്ടുകാരിലൊരാള്‍ കാറിനുള്ളില്‍ ഫിനോയില്‍ തളിക്കുകയായിരുന്നു.ഫിനോയില്‍ തളിച്ചതോടെ അബോധാവസ്ഥയിലായ പാമ്പ് മരിച്ചെന്നാണ് നാട്ടുകാര്‍ കരുതിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹാട്ടി ഗോള്‍ഡ് മൈനിങ് കമ്ബനി ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. രബീന്ദ്രനാഥ് പാമ്പിനെ കാറിന് പുറത്തേക്കെടുത്തു. പാമ്പിന് ചെറിയ അനക്കമുണ്ടെന്ന് മനസിലാക്കി ഡോക്ടര്‍ ഒരു പൈപ് സംഘടിപ്പിച്ചു പാമ്പിന്റെ വായില്‍ തിരുകി ശ്വാസം നല്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഉടനെത്തന്നെ പാമ്പിനെ ഓക്സിജൻ സൗകര്യമുള്ള ഒരു ആശുപത്രിയിലെത്തിച്ചു കൃത്രിമശ്വാസം നല്‍കുകയായിരുന്നു. ചലനശേഷി തിരിച്ചുകിട്ടിയ പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജലദുര്‍ഗ വനത്തിലേക്ക് തുറന്നുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group