വൈക്കം ചെമ്പിൽ സ്വകാര്യ ബസും കാറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു; കാർ യാത്രക്കാരനെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്
വൈക്കം: സ്വകാര്യ ബസും കാറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു.
കാറിലുണ്ടായിരുന്ന വൈക്കം ആശ്രമം ഹയര്‍ സെക്കൻഡറി സ്കൂള്‍ ലാബ് അസിസ്റ്റന്‍റ് കുലശേഖരമംഗലം പുത്തൻതറയില്‍ സജി (44), സജിയുടെ ഭാര്യ അഞ്ജു, ബുള്ളറ്റില്‍ സഞ്ചരിച്ചിരുന്ന അക്കരപ്പാടം സ്വദേശി വിഷ്ണു (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തെത്തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ സജിയെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറിലുണ്ടായിരുന്ന സജിയുടെ ഭാര്യ അഞ്ജു നിസാര പരിക്കോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചോടെ ചെമ്പ് കൊച്ചങ്ങാടി പോസ്റ്റ് ഓഫീസ് ജംഗ്ഷനിലായിരുന്നു അപകടം.
പരിക്കേറ്റവരെ ചെമ്മനാകരി ഇൻഡോ-അമേരിക്കൻ ബ്രയിൻ ആൻഡ് സ്പൈൻ സെന്‍ററില്‍ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രുഷ നല്‍കി. തുടര്‍ന്ന്, വിദഗ്ധ ചികിത്സയ്ക്കായി സജിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും വിഷ്ണുവിനെ കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിച്ചു.
സ്വകാര്യ ബസും കാറും എറണാകുളം ഭാഗത്തേക്കും ബുള്ളറ്റില്‍ വന്നയാള്‍ വൈക്കം ഭാഗത്തേക്കും വരുമ്പോഴാണ് കൂട്ടയിടി സംഭവിച്ചത്.