തടവുകാരന്റെ ശരീരത്തില്‍ ജയില്‍ ഉദ്യോഗസ്ഥൻ തിളച്ച വെള്ളമൊഴിച്ച സംഭവം; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Spread the love

തിരുവനന്തപുരം: തടവുകാരന്റെ ശരീരത്തില്‍ തിളച്ച വെള്ളമൊഴിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.

video
play-sharp-fill

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നയാളുടെ ശരീരത്തില്‍ ജയില്‍ ഉദ്യോഗസ്ഥൻ തിളച്ച വെള്ളമൊഴിച്ചെന്നാണ് പരാതി. പ്രഭാത ഭക്ഷണത്തില്‍ മുടി കണ്ടത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരപ്രവൃത്തി.

സംഭവത്തില്‍ പൂജപ്പുര സെൻട്രല്‍ ജയില്‍ സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. ഡിസംബര്‍ 11 ന് പി. എം. ജി. ജംഗ്ഷനിലുള്ള കമ്മീഷൻ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ലിയോണ്‍ ജോണ്‍സണ്‍ എന്നയാള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഇക്കഴിഞ്ഞ നവംബര്‍ പത്തിനാണ് പരാതിക്കാസ്‌പദമായ സംഭവം നടന്നത്. സാരമായി പൊള്ളലേറ്റ ലിയോണ്‍ ജയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സുഹൃത്ത് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.