video
play-sharp-fill

“ആര്‍ക്കുവേണമെങ്കിലും പരാതി കൊടുക്കാം.ഇലക്ഷൻ കമ്മീഷന് കൃത്യമായ വിശദീകണം നല്‍കും,അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്”;തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍.

“ആര്‍ക്കുവേണമെങ്കിലും പരാതി കൊടുക്കാം.ഇലക്ഷൻ കമ്മീഷന് കൃത്യമായ വിശദീകണം നല്‍കും,അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്”;തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍.

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു ആശങ്കയും ഇല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍.ആര്‍ക്കുവേണമെങ്കിലും പരാതി കൊടുക്കാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇലക്ഷൻ കമ്മീഷന് കൃത്യമായ വിശദീകണം നല്‍കും.അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ.

ഇലക്ഷൻ കമ്മീഷൻ വിഷയം ഗൗരവമായി എടുത്തത് സ്വാഗതം ചെയ്യുന്നു. കേരളാ പൊലീസില്‍ നിന്ന് സാധാരണക്കാര്‍ക്ക് നീതി കിട്ടില്ല. ഇങ്ങനെയുള്ള പരാതി നല്‍കുമ്ബോള്‍ ഡിവൈഎഫ്‌ഐക്കെങ്കിലും നീതി കിട്ടുമോ എന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎഫ്‌ഐക്ക് ഇത്തരത്തില്‍ താഴെ തട്ടു മുതല്‍ ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കുമോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. കെ സുരേന്ദ്രൻ നാളിതുവരെ വ്യാജ ആരോപണമല്ലാതെ ഒന്നും നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ജയിക്കാനും അട്ടിമറിക്കാനും ഉള്ളതാണെന്നാണ് സുരേന്ദ്രന്റെ ധാരണ.കെ.സുധാകരൻ പോലും തെരെഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് തെരെഞ്ഞെടുപ്പ് രീതിയെക്കുറിച്ച്‌ കൃത്യമായ ധാരണയില്ലാത്തതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ലീഗ് ഡയറക്ടര്‍ സ്ഥാനത്തെക്കുറിച്ചുള്ള അഭിപ്രായം പാര്‍ട്ടിക്കകത്ത് പറയുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.