“പ്രധാനമന്ത്രി ഗര്‍ബ നൃത്തം ചെയ്യുന്നതായുള്ള ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കപ്പെട്ടിരുന്നു,ചെറുപ്പകാലത്തുപോലും താൻ ഗര്‍ബ നൃത്തം കളിച്ചിട്ടില്ല;ഡീപ് ഫേക്കുകൾക്കെതിരെ മാധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്ന് പ്രധാന മന്ത്രി.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഡല്‍ഹി:“പ്രധാനമന്ത്രി ഗര്‍ബ നൃത്തം ചെയ്യുന്നതായുള്ള ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കപ്പെട്ടിരുന്നു. ഇത് താൻ കണ്ടിരുന്നു. ചെറുപ്പകാലത്തുപോലും താൻ ഗര്‍ബ നൃത്തം കളിച്ചിട്ടില്ല”.ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഡീപ് ഫേക്കുകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്ത് പാര്‍ട്ടിയുടെ ദീപാവലി മിലൻ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നിര്‍മിത ബുദ്ധി ഉപയോഗിച്ച്‌ കൃത്രിമമായി നിര്‍മിക്കുന്ന, യഥാര്‍ഥമെന്ന് തോന്നുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദം ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങള്‍ തുടങ്ങിയവയെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ കത്രീന ഖൈഫ്, കജോള്‍ എന്നിവരുടേയും ഡീപ് ഫേക്ക് വീഡിയോകള്‍ പ്രചരിക്കപ്പെട്ടിരുന്നു.ഡീപ് ഫേക്കുകള്‍ നിര്‍മിക്കാൻ നിര്‍മിതബുദ്ധി ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group