മെമ്പറും നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ഒത്തൊരുമിച്ചു: മുണ്ടന്‍കുന്നില്‍ മാലിന്യം മാറി പൂന്തോട്ടമായി;ഒപ്പം പുതു വെളിച്ചവും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അകലക്കുന്നം : വാർഡ് മെമ്പറും നാട്ടുകാര്യം ഓട്ടോ ഡ്രൈവർമാരും ഒത്തുചേർന്നപ്പോൾ മാലിന്യത്തൊട്ടി പൂന്തോട്ടമായി. മാലിന്യം കൂടിക്കിടന്ന അകലക്കുന്നം പഞ്ചായത്തിലെ മുണ്ടന്‍കുന്ന്‌ കവലയാണ് ഒത്തൊരുമയിൽ വൃത്തിയായത്.എല്‍ ഇ ഡി ഹൈമാസ്‌റ്റ്‌  ലൈറ്റും സ്ഥാപിച്ചതോടെ അതി മനോഹരമായി.

 

വേറിട്ട മാലിന്യനിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്‌ ചുക്കാൻ പിടിച്ചത് വാര്‍ഡ്‌ മെമ്പര്‍ കെ കെ രഘുവാണ്. നാട്ടുകാരുടെയും,ഓട്ടോ റിക്ഷാ തൊഴിലാളികളുടെയും സഹകരണം കൂടി ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും അനുവദിച്ച എല്‍ ഇ ഡി ഹൈമാസ്റ്റ്‌ ലൈറ്റ്‌ കൂടിയായപ്പോള്‍ മുണ്ടന്‍കുന്ന്‌ കവലയ്‌ക്ക്‌ പുതിയ മുഖമായി. എല്‍ ഇ ഡി ഹൈമാസ്റ്റിന്റെ ഉ്‌ദ്‌ഘാടനം തോമസ്‌ ചാഴിക്കാടന്‍ എം പി നിര്‍വ്വഹിച്ചു.യോഗത്തില്‍ അകലക്കുന്നം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു.

 

വാര്‍ഡ്‌ മെമ്പര്‍ രഘു കെ കെ സ്വാഗതവും,ആരോഗ്യവിദ്യാഭ്യാസ സ്‌റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ബാബു നന്ദിയും പറഞ്ഞു.പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌്‌ ബെന്നി വടക്കേടം,മാത്തുക്കുട്ടി ഞായര്‍കുളം,ശ്രീതലാ ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.