
ഉത്തർപ്രേദശിൽ വീണ്ടും കൊടും ക്രൂരത; വ്യവസായിയുടെ ഭാര്യയെ കെട്ടിയിട്ടു കൂട്ട ബലാത്സംഗം , വീട്ടിൽ കവർച്ചയും
സ്വന്തം ലേഖകൻ
കാൺപൂർ : ഉത്തർപ്രദേശിൽ വീണ്ടും നാടിനെ നടുക്കി കൊടും ക്രൂരത. വ്യവസായിയുടെ വീട് കൊള്ളയടിച്ച മോഷണ സംഘം ഭാര്യയെ കെട്ടിയിട്ടു കൂട്ട ബലാത്സംഗത്തിന് ഇരയാക്കി.
ബിജ്‌നോർ ജില്ലയിലെ വ്യവസായിയുടെ ഭാര്യആണ് പീഡനത്തിന് ഇരയായത്. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ , രണ്ടു കിലോ വെള്ളി , ഒന്നര ലക്ഷം രൂപ , എൽ ഇ ഡി ടി.വി , സ്കൂട്ടർ എന്നിവ മോഷ്ടാക്കൾ കവർന്നു. മോഷണത്തിന് ശേഷം യുവതിയെ ബലാത്സംഗം ചെയുകയും ആയിരുന്നു എന്നാണ് പരാതി. മോഷണ സംഘം അമിതമായി മദ്യപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യവസായി തന്‍റെ അമ്മയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം ഡോക്ടറെ കാണാൻ പുറത്ത് പോയ സമയത്താണ് അഞ്ചംഗ കവര്‍ച്ചാ സംഘം വീട്ടില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയത്. മദ്യലഹരിയിലായിരുന്ന മോഷ്ടാക്കള്‍ തന്റെ ഭാര്യയെ ബലാത്സംഗം ചെയ്യുകയും ശരീരത്തില്‍ സിഗരറ്റ് കുറ്റി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചതായും വ്യവസായി ആരോപിച്ചു. യുവതിയുടെ ശരീരത്തില്‍ പൊള്ളലേറ്റ നിരവധി പാടുകളുണ്ട്.
പ്രതികളെ ഉടൻ പിടികൂടുമെന്നും കൂട്ടബലാത്സംഗം, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു