സാരിയുടുക്കുന്നത് ഒരു കലയാണ് ; സെക്കന്റുകള്‍ക്കുള്ളിൽ സാരി ഉടുത്തുതരുന്നതോ ഒരു യുവാവും; സാരി ഉടുത്തുതരിക മാത്രമല്ല ; സാരി ഉടുക്കാൻ പഠിപ്പിക്കുകയും ചെയ്യും ; വൈറലായി യുവാവിന്റെ സാരി ഉടുപ്പ്
സ്വന്തം ലേഖകൻ
സാരിയുടുക്കുന്നത് ഒരു കലയാണ്. അതിന് പ്രത്യേക കഴിവുതന്നെ വേണം. ഏത് നിറത്തിലും തുണിയിലുമുള്ള സാരിക്ക് ഭംഗി കിട്ടണമെങ്കില്‍ അത് മനോഹരമായി ഉടുക്കാൻ അറിയണം.
അത്തരത്തില്‍ ഭംഗിയായി സാരി ഉടുപ്പിക്കുന്ന ഒരാള്‍ കൊച്ചിയിലുണ്ട്. ഒറ്റപ്പാലം സ്വദേശിയായ വിനീഷ്.
പാലാരിവട്ടത്തെ ഒരു സ്വകാര്യ വസ്ത്രസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിനീഷ് സെക്കന്റുകള്‍ക്കുള്ളിലാണ് സാരി ഉടുത്തുതരിക. സാരി ഉടുക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന വിനീഷ് സോഷ്യല്‍ മീഡിയയിലും വൈറലാണ്. അദ്ദേഹത്തിന്റെ യുട്യൂബ് വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് കാഴ്ച്ചക്കാരാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം വിനീഷിന് സാരി ഉടുപ്പിക്കാനൊന്നും അറിയില്ലായിരുന്നു. വസ്ത്രസ്ഥാപനത്തില്‍ ജോലി ചെയ്ത് വര്‍ഷങ്ങളായുള്ള അനുഭവത്തില്‍ നിന്നാണ് വിനീഷ് സാരി ഉടുക്കാനും ഉടുപ്പിക്കാനും പഠിച്ചെടുത്തത്. വിവാഹത്തിനും മറ്റുമായി കടകളില്‍ സാരിയെടുക്കാൻ വരുന്ന ആളുകള്‍ക്ക് ഉടുപ്പിച്ചുകൊടുത്ത് വിനീഷ് ഈ കഴിവ് വശത്താക്കി. ഇത് നിരന്തരം ചെയ്തതോടെ സാരി വിനീഷിന് മുന്നില്‍ തലകുനിച്ചു. ഇപ്പോള്‍ സെക്കന്റുകള്‍ക്കുള്ളില്‍ വൃത്തിയായി വിനീഷ് സാരിയുടുപ്പിച്ച് കൊടുക്കും.
സാധാരണ എല്ലാവരും പ്ലീറ്റ്സ് കൈയില്‍വെച്ചോ ടേബിളില്‍വെച്ചോ ആണ് എടുക്കാറുള്ളത്. എന്നാള്‍ ഷോള്‍ഡറിലിട്ട് തന്നെയാണ് വനീഷ് പ്ലീറ്റ്സ് എടുക്കുക. ഇത് തന്നെയാണ് വിനീഷിന്റെ പ്രത്യേകതയും. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ വൈറലാകുമെന്ന് കരുതിയില്ലെന്നും വിനീഷ് പറയുന്നു.
‘കടയിലെത്തുന്ന കസ്റ്റമേഴ്സ് എന്നെ വിളിക്കാറുണ്ട്. വിവാഹദിവസം സാരിയുടുത്ത് കൊടുക്കുമോ എന്ന് ചോദിച്ചാണ് വിളിക്കുക. ചില കസ്റ്റമേഴ്സ് എന്റെ പേര് ചോദിച്ചുതന്നെ കടയില്‍ വരാറുണ്ട്.’ വിനീഷ് പറയുന്നു.