മീനച്ചിലാറ്റിൽ കാണാതായ കിടങ്ങൂർ സ്വദേശി ഹരിയുടെ മൃതദേഹം കണ്ടെത്തി; കോട്ടയത്തുനിന്ന് എത്തിയ സ്കൂബ ടീമും എമർജൻസി ടീമും നന്മ കൂട്ടവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

Spread the love

കോട്ടയം : മീനച്ചിലാറ്റിൽ കാണാതായകിടങ്ങൂർ കൊച്ചുമഠത്തിൽ രവീന്ദ്രൻ നായരുടെ മകൻ ഹരി (34) യുടെ മൃതദേഹം കണ്ടെത്തി.

video
play-sharp-fill

കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കടവിന്സമീപത്തു നിന്നാണ്ഹരിയെ കാണാതായത്. രാവിലെഒൻപതരയോടെയാണ് ഹരി കടവിലെത്തിയത്. ആറിന്റെ സൈഡിലൂടെ ഹരി നടന്നുനീങ്ങുന്നത് കടവിലെത്തിയ മറ്റൊരാൾ കണ്ടിരുന്നു. പിന്നീട് ഹരിയെ കാണാതാവുകയായിരുന്നു

 

ഹരിയുടെ വസ്ത്രവും ചെരിപ്പും മൊബൈലും കടവിൽ കണ്ടെത്തി. തുടർന്നാണ് തെരച്ചിലാരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് നിന്നെത്തിയ സ്കൂബ ടീമും ടീം എർജൻസിയും ടീം നന്മക്കൂട്ടവും സംയുക്തമായി നടത്തിയ തിരച്ചലിലാന്ന് മൃതദേഹം കണ്ടെത്തിയത്.

 

മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. തെരച്ചിലിൽ പങ്കെടുത്തഎല്ലാ പ്രവർത്തകർക്കും, ടീം നന്മക്കൂട്ടം പ്രസിഡന്റ് ഷാജി കെ.കെ.പി നന്ദി അറിയിച്ചു.