
സ്വന്തം ലേഖകന്‍
ആര്‍പ്പൂക്കര: ആര്‍പ്പൂക്കരയിലെ എല്ലാ വഴികളും ബുധനാഴ്ച ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലേക്ക്. ഉത്സവത്തോടനുബന്ധിച്ച് വൈകുന്നേരം അഞ്ചിനു നടക്കുന്ന കാഴ്ചശ്രീബലി ഇക്കുറി പൂരമായി ആഘോഷിക്കുകയാണ്.
പൂരം കാണാന്‍ നാടൊന്നാകെ ക്ഷേത്രത്തിലേക്ക്. ആല്‍ത്തറ മേളവും കുടമാറ്റവും പൂരത്തിന് പ്രൗഡിയേകും. 8 ഗജവീരന്‍മാരാണ് അണി നിരക്കുന്നത്.
ക്ഷേത്ര മൈതാനത്ത് രണ്ടു വശത്തായി മുഖാമുഖം തിരിച്ചാകും ആനകളെ അണി നിരത്തുക.
ഒരു വശത്ത് അഞ്ചും മറുവശത്ത് മൂന്നും ആനകളെ നിര്‍ത്തും. ആനകള്‍ നിരന്നു കഴിയുന്നതോടെ കുറിച്ചി നടേശനും സംഘവും അര്‍ജുന നൃത്തം ആരംഭിക്കും. പള്ളിക്കല്‍ സതീഷ് സത്യന്‍, ടിവിപുരം പ്രവീണ്‍ പ്രകാശ് എന്നിവര്‍ നാദസ്വരവും തുറവൂര്‍ രാജ്കുമാര്‍, നൂറനാട് മഹേഷ് എന്നിവര്‍ തകില്‍ മേളവും ഒരുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും ആല്‍ത്തറ മേളം ഒരുക്കും. രാത്രി എട്ടിനാണ് കുടമാറ്റം. പൂരം ദിവസം ദേശവിളക്കായും ആഘോഷിച്ചു വരുന്നു. 9.30ന് വിളക്കെഴുന്നെള്ളത്തിന് ടിവിപുരം അരുണ്‍പ്രകാശും സംഘവുമാണ് നാദസ്വര മേളം. നീലംപേരൂര്‍ അഭിഷേകും കുമാരനല്ലൂര്‍ ഹരിഹരനും സംഘവുമാണ് പഞ്ചവാദ്യ മേളം.
കലാവേദിയില്‍ ബുധനാഴ്ച രാത്രി 9ന് തിരുവനന്തപുരം അക്ഷരകലയുടെ കുചേലന്‍ നാടകം. ഉത്സവം 18ന് ആറാട്ടോടുകൂടി സമാപിക്കും.
പൂരത്തിന് അണി നിരക്കുന്ന ആനകള്‍: ചിറക്കടവ് നീലകണ്ഠന്‍, തോട്ടയ്ക്കാട് കണ്ണന്‍, കുളമാക്കല്‍ പാര്‍ഥസാരഥി, ഉണ്ണിപ്പിള്ളി ഗണേശന്‍, മുണ്ടയ്ക്കല്‍ ശിവനന്ദന്‍, ചിറക്കര ശ്രീറാം, ചുരൂര്‍ മഠം രാജശേഖരന്‍, തിരുനക്കര ശിവന്‍.