പുതുപ്പള്ളിയില്‍ വൃദ്ധന്‍ മരിച്ച സംഭവം: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് തള്ളിയിട്ടത്; മരണ കാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്; പ്രതി അറസ്റ്റില്‍

പുതുപ്പള്ളിയില്‍ വൃദ്ധന്‍ മരിച്ച സംഭവം: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് തള്ളിയിട്ടത്; മരണ കാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്; പ്രതി അറസ്റ്റില്‍

സ്വന്തം ലേഖകന്‍
പുതുപ്പള്ളി: പുതുപ്പള്ളി കവലയ്ക്കു സമീപം വൃദ്ധനെ റോഡില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തി പിന്നീട് മരിച്ച സംഭവത്തില്‍ ഒരാളെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പള്ളി എള്ളുകാല എസ്.സി ഭവനില്‍ രാമചന്ദ്രന്‍ (ചന്ദ്രന്‍-71) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുതുപ്പള്ളി സ്വദേശി ബാബു(64) വിനെ പോലീസ് അറസ്റ്റു ചെയ്തു.

ഞായറാഴ്ച വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് രാമചന്ദ്രനെ പുതുപള്ളി പെട്രോള്‍ പമ്പിനു സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയില്‍ മരിച്ചു.

ലോട്ടറി വില്‍പനക്കാരനായ രാമചന്ദ്രനുമായി ബാബു വാക്കുതര്‍ക്കമുണ്ടായെന്നും തര്‍ക്കം മൂത്ത് കൈയ്യാംകളിയിലേക്ക് നീങ്ങുകയും ഇതിനിടെ ബാബു രാമചന്ദ്രനെ പിടിച്ചുതള്ളുകയായിരുന്നുവെന്നുമാണ് പോലീസിന് ലഭിച്ച വിവരം. രാമചന്ദ്രന്‍ തലയടിച്ചു വീണത് ഒരു കാറിനു മുന്നിലേക്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഴ്ചയില്‍ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളുമെല്ലാം ശേഖരിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. പ്രതി ബാബു കുറ്റം സമ്മതിച്ചതായി അറിയുന്നു. നരഹത്യാ കുറ്റം ചുമത്തി ഇയാളെ കോടതിയില്‍ ഹാജരാക്കും.