പന്തളം കൊട്ടാരം കുടുംബാംഗം രോഹിണി നാള്‍ ഗോദ വര്‍മ്മ രാജ അന്തരിച്ചു; സംസ്‌കാരം നാളെ
പത്തനംതിട്ട: പന്തളം കൊട്ടാരം കുടുംബാംഗം രോഹിണി നാള്‍ ഗോദ വര്‍മ്മ രാജ (77) അന്തരിച്ചു.
തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രംഅടച്ചു.
പന്തളം ഓശ്ശേരി ചെറുവള്ളി ഇല്ലത്ത് ജയന്തൻ നമ്ബൂതിരിയുടെയും പന്തളം വടക്കേമുറി പുത്തൻകോയിക്കല്‍ കൊട്ടാരത്തിലെ അവിട്ടം തിരുനാള്‍ അംബ തമ്പുരാട്ടിയുടെയും മകനാണ്.
പോസ്റ്റല്‍ വകുപ്പില്‍ പോസ്റ്റ് മാസ്റ്റര്‍ ആയിരുന്നു. മുൻ രാജപ്രതിനിധിയും പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം മുൻ സെക്രട്ടറിയുമായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ നാളെ ഉച്ചയ്‌ക്ക് ശേഷം പന്തളം വടക്കേ കൊട്ടാര നടയില്‍ നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ : എണ്ണയ്‌ക്കാട് കൊട്ടാരത്തിലെ ലീല ബായ് തമ്പുരാട്ടി. മക്കള്‍: ഡോ. പൂര്‍ണ്ണിമ ജി. വര്‍മ്മ, ചാന്ദ്‌നി ജി. വര്‍മ്മ, സൂരജ് ജി. വര്‍മ്മ
Third Eye News Live
0