പാര്‍ലമെന്റില്‍ സമരത്തിന് മുഖ്യമന്ത്രി’; കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിനെതിരെ ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സമരം നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ.
സ്വന്തം ലേഖിക
തിരുവനന്തപുരം : തിരുവനന്തപുരത്ത് എല്‍ഡിഎഫ് മുന്നണി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരിയിലാണ് പാര്‍ലമെന്റില്‍ പ്രതിഷേധ സമരം. മുഴുവൻ എല്‍എഡിഎഫ് എംഎല്‍എമാരും എംപിമാരും ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.
18 യുഡിഎഫ് എംപിമാര്‍ ഇവിടെ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇവരാരും കേരളത്തോട് കാട്ടുന്ന അവഗണനക്കെതിരെ ഒരു ഇടപെടലും നടത്തുന്നില്ല. മുഖ്യമന്ത്രിയുടെ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടും യുഡിഎഫ് എംപിമാര്‍ മുഖം തിരിച്ച് നില്‍ക്കുകയാണ്. കേരളം കൊടുക്കുന്ന നിവേദനത്തില്‍ ഒപ്പിടാൻ പോലും എംപിമാര്‍ തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നില്ലെന്ന് ഇപി പറഞ്ഞു. 58000 കോടി രൂപയുടെ സഹായം കേന്ദ്രം നിഷേധിക്കുകയാണ്. കേരളത്തില്‍ കുടിശിക പിരിക്കുന്നില്ലെന്നത് തെറ്റായ നിരീക്ഷണമാണ്. ഇഎംഎസ് സര്‍ക്കാരിന്റെ കാലം മുതലുള്ള കുടിശിക മുഴുവൻ കൂട്ടി കേരളം കുടിശിക പിരിക്കുന്നില്ലെന്ന് പറയുന്നത് കേരളത്തെ കുറ്റപ്പെടുത്താനാണ്.
കേരള വിരുദ്ധര്‍ക്ക് മാത്രമേ അതിന് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.കേരളീയം പരിപാടി വൻ വിജയമായിരുന്നുവെന്ന് ഇടതുമുന്നണി വിലയിരുത്തി. കേരളം ഇനിയും വളരേണ്ടതുണ്ടെന്നും അതിന് എല്ലാ പിന്തുണയും എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഇടതുമുന്നണി യോഗത്തിന് ശേഷം കണ്‍വീനര്‍ ഇപി ജയരാജൻ പറഞ്ഞു.