നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരേ പോലെ; ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ പൊലീസിനും ഇനി മുതല്‍ പിഴ ഈടാക്കും ; പിഴ അടച്ചതിന്റെ വിശദാംശങ്ങള്‍ 10 ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി
സ്വന്തം ലേഖകൻ
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന പൊലീസ് വാഹനങ്ങള്‍ക്കും ഇനി മുതല്‍ പിഴ ഈടാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. വാഹനങ്ങള്‍ ഓടിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്ന് പിഴ ഈടാക്കണം.
പൊലീസ് വാഹനങ്ങള്‍ നിയമം ലംഘിക്കുന്നത് പതിവായതോടെയാണ് ഡിജിപിയുടെ നിര്‍ദേശം വന്നത്. ഉദ്യോഗസ്ഥര്‍ പിഴ അടച്ചതിന്റെ വിശദാംശങ്ങള്‍ 10 ദിവസത്തിനകം അറിയിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമം നടപ്പിലാക്കുന്ന ഏജന്‍സിയെന്ന നിലയില്‍ പൊലീസിന് ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യതയുണ്ടെന്ന് ഡിജിപിയുടെ നിര്‍ദേശത്തില്‍ പരാമര്‍ശിക്കുന്നു. ട്രാഫിക് നിയമം ലംഘിക്കുന്നവരാണ് പിഴ അടയ്‌ക്കേണ്ടത്.
സര്‍ക്കാരിന്റെ പണം ഇതിനായി ചെലവാക്കാനാകില്ലെന്നും പിഴ അടച്ച ഉദ്യോഗസ്ഥരുടെ വിവരം സംസ്ഥാനതലത്തില്‍ ശേഖരിച്ച് അറിയിക്കാനും ഡിജിപി നിര്‍ദേശിച്ചു.
Third Eye News Live
0