
അര്‍ബുദ രോഗികളായ കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ ബോംബ് ഇടുമെന്ന് ഇസ്രായേല്‍; ഉടൻ ഒഴിയാൻ നിര്‍ദേശം
സ്വന്തം ലേഖിക
ഗസ : അര്‍ബുദ രോഗികളായ കുട്ടികളെ ചികിത്സിക്കുന്ന ഗസ്സയിലെ അല്‍ റാന്‍റിസി സ്പെഷ്യലൈസ്ഡ് ആശുപത്രിയില്‍ ബോംബ് ഇടുമെന്ന് ഇസ്രായേല്‍. ആശുപത്രിയിലുള്ളവര്‍ ഉടൻ ഒഴിയണമെന്ന് ഇസ്രായേല്‍ സൈന്യം നിര്‍ദേശം നല്‍കിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെ ഏക ആശുപത്രിയായ അല്‍ റൻതീസി ഹോസ്പിറ്റല്‍ യു.എസ് ധനസഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അല്‍ റൻതീസിയില്‍ 70 കുട്ടികളാണ് ചികിത്സയിലുള്ളത്. കൂടാതെ, വടക്കൻ ഗാസയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട 1,000 പേര്‍ക്ക് ആശുപത്രിയില്‍ അഭയം നല്‍കുന്നുണ്ട്.
ഗാസ മുനമ്ബില്‍ വടക്ക് മുതല്‍ തെക്ക് വരെ ഇസ്രായേല്‍ ബോംബ് ആക്രമണം തുടരുകയാണ്. കുടിയൊഴിപ്പിക്കുന്നവര്‍ക്ക് സുരക്ഷിത സ്ഥലമായി പൊതുവേ കണക്കാക്കുന്നതാണ് ഗസ്സയുടെ തെക്കൻ ഭാഗം. എന്നാല്‍, ഇവിടെ കനത്ത പീരങ്കി ഷെല്ലാക്രമണം ഇസ്രായേല്‍ നടത്തുകയാണ്. പാര്‍പ്പിട സമുച്ചയങ്ങളും അഭയാര്‍ഥി ക്യാമ്ബുകളും കൂടാതെ ഇസ്രായേല്‍ ആക്രമണം അഴിച്ചിവിടുന്ന സ്ഥലങ്ങളാണ് ഗസ്സയിലെ ആശുപത്രികളും ആരോഗ്യ സംവിധാനങ്ങളും. അല്‍ ഷിഫ ആശുപത്രിയിലേക്കുള്ള പ്രധാന റോഡുകളും ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
