ഷോകേസില്‍ വയ്ക്കേണ്ടവരല്ല ആദിവാസികള്‍’; കേരളീയം പരിപാടിയിലെ കനകക്കുന്ന് ആദിവാസി പ്രദര്‍ശന വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ.

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി പറഞ്ഞു. ഷോകേസില്‍ വയ്ക്കേണ്ട ഒന്നല്ല ആദിവാസികള്‍. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ഫോക് ലോര്‍ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നിലെ ആദിവാസി പ്രദര്‍ശനം വലിയ രീതിയില്‍ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

 

 

 

 

പഴയ കാര്യങ്ങള്‍ കാണിക്കുകയായിരുന്നു ഫോക് ലോര്‍ അക്കാദമി. താനത് കണ്ടിരുന്നില്ല. നിരുപദ്രവകരമായിട്ടാണ് ചെയ്തത്. വിവിധ ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രദര്‍ശനം ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട ഒന്നായിരുന്നു ഭക്ഷണ പ്രദര്‍ശനം. നല്ല പങ്കാളിത്തമുണ്ടായിരുന്നു. ആദിവാസി മരുന്ന്, വനവിഭവങ്ങള്‍ വിറ്റഴിക്കാനായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ വെടിക്കെട്ട് പാടേ നിരോധിക്കുകയെന്നത് അസാധ്യമാണ്. സുരക്ഷിത വെടിക്കെട്ട് എന്നതാണ് വേണ്ടത്. വെടിക്കെട്ട് പാടേ നിഷേധിക്കുക എന്ന സമീപനം സര്‍ക്കാരിനില്ലെന്നും വെടിക്കെട്ട് നിരോധന വിഷയത്തില്‍ മന്ത്രി പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group