play-sharp-fill
സൗജന്യ പ്രഭാഷണ പരിപാടിക്ക് കോട്ടയം ബി സി എം കോളേജിൽ തുടക്കം; കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന  ആത്മഹത്യാ പ്രവണതയും ഒളിച്ചോട്ടവും തടയുന്നതിന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന പ്രഭാഷണങ്ങൾക്ക് പ്രഭാഷകൻ പ്രീത് ഭാസ്കർ തുടക്കം കുറിച്ചു

സൗജന്യ പ്രഭാഷണ പരിപാടിക്ക് കോട്ടയം ബി സി എം കോളേജിൽ തുടക്കം; കൗമാരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയും ഒളിച്ചോട്ടവും തടയുന്നതിന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന പ്രഭാഷണങ്ങൾക്ക് പ്രഭാഷകൻ പ്രീത് ഭാസ്കർ തുടക്കം കുറിച്ചു

സ്വന്തം ലേഖകൻ

 

കോട്ടയം: കൗമാരക്കാരുടെ ആത്മവിശ്വാസത്തിന്റെ കരുത്തുപകരുന്നതിന് എഴുത്തുകാരനും പ്രഭാഷകനുമായ പ്രീത് ഭാസ്‌ക്കർ നയിക്കുന്ന സൗജന്യ പ്രഭാഷണ പരിപാടിക്ക് കോട്ടയം ബി.സി.എം കോളേജിൽ തുടക്കം. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ അഡീഷണൽ പൊലീസ് മേധാവി വി. സുഗതൻ നിർവഹിച്ചു.

 

വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും ഒളിച്ചോട്ടവും തടയുന്നതിന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് 500 പ്രഭാഷണങ്ങൾ നടത്തുകയാണ് ലക്ഷ്യമെന്ന് പ്രഭാഷകൻ പ്രീത് ഭാസ്കർ പറഞ്ഞു.. ഒറ്റപ്പെടൽ, പരാജയഭീതി, അപകർഷതാബോധം എന്നിവമൂലം നിരാശരാകുന്ന കൗമാരക്കാരെ മാനസീകമായി കരുത്തരാക്കുകയാണ് ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജില്ല സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതിയും ബി.സി.എം കോളേജും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.   സാംസ്‌കാരിക സംഘടനയായ വൈക്കം സഹൃദയ വേദിയുടെ പങ്കാളിത്തത്തോടെ 2025 സെപ്തംബർ 10 വരെയാണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.

 

സ്‌കൂൾ, കോളേജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, കുടുംബശ്രീ എന്നിവർക്ക് പരിപാടിയുടെ പ്രാദേശിക സംഘാടകരാകാം.

 

കഴിഞ്ഞ 23 വർഷമായി പരിശീലന രംഗത്തുള്ള പ്രീത് ഭാസ്‌ക്കർ മാതാപിതാക്കൾക്കുള്ള പേരന്റിംഗ് പരിശീലനത്തിൽ രണ്ടായിരം വേദികൾ പിന്നിട്ടു. ഇതുവഴി രണ്ടരലക്ഷം രക്ഷിതാക്കളോട് സംവദിച്ചു. രക്ഷിതാക്കൾക്കുള്ള ‘കഥപറയുന്ന കളിവീടുകൾ’, ബാലസാഹിത്യ കൃതിയായ ‘പഞ്ചാരമുട്ടായി’ എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്. മോട്ടിവേഷൻ സ്പീക്കർ, ലൈഫ് സ്‌കിൽസ് പരിശീലകൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം വൈക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന വിവിധോദ്ദേശ പരിശീലന കേന്ദ്രമായ സെൽറ്റിന്റെ ഡയറക്ടറുമാണ്.

 

ബി.സി.എം കോളേജിൽ നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഡയറക്ടർ റവ. ഫാം. അലക്സ് ആക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ജോൺ മുഖ്യപ്രഭാഷണം നടത്തി. സിസ്റ്റർ അയോണ, ഡോക്ടർ സ്റ്റഫി തോമസ്, ഡി ജയകുമാർ, പി സോമൻ പിള്ള, എംപി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.