video
play-sharp-fill

ക്ലാസ് മുറിക്കുള്ളിൽ കയറി  വിദ്യാർത്ഥിക്കുനേരെ തെരുവുനായ ആക്രമണം;ക്ലാസ് നടക്കുന്ന സമയത്താണ് കുട്ടിക്ക് കടിയേറ്റത്; കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ലാസ് മുറിക്കുള്ളിൽ കയറി വിദ്യാർത്ഥിക്കുനേരെ തെരുവുനായ ആക്രമണം;ക്ലാസ് നടക്കുന്ന സമയത്താണ് കുട്ടിക്ക് കടിയേറ്റത്; കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love

സ്വന്തം ലേഖിക

പാലക്കാട് : പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ക്ലാസ്മുറിക്കുള്ളില്‍ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ക്ലാസ് നടക്കുന്ന സമയത്ത് കടിയേറ്റത്. രാവിലെ പത്തരക്കാണ് സംഭവം. ഒന്നാമത്തെ പീരിയഡ് നടക്കുന്ന സമയത്താണ് വാതിലിന് സമീപത്ത് ഒന്നാമത്തെ ബെഞ്ചിലിരുന്ന വിദ്യാര്‍ത്ഥിനിക്ക് കടിയേറ്റത്. നായ പെട്ടെന്ന് അകത്തേക്ക് പാഞ്ഞുവരികയായിരുന്നു. കുട്ടിയുടെ വലതുഭാഗത്തെ ഇടുപ്പിനാണ് കടിയേറ്റത്.കുട്ടിയെ അവിടെ നിന്ന് മാറ്റി, അധ്യാപകര്‍ ചേര്‍ന്നാണ് നായയെ ഓടിച്ചത്.

 

 

 

കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിവെപ്പിന് ശേഷം കുട്ടിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും പിതാവ് അറിയിച്ചു.
രണ്ടാഴ്ചയിലേറെയായി ഇവിടെ നായശല്യം കൂടുതലാണെന്നും കുട്ടിയുടെ പിതാവ് പറയുന്നു. നായ് സ്കൂള്‍ പരിസരത്ത് ഓടി നടക്കുന്നത് കണ്ടതിന്റെ പശ്ചാത്തലത്തില്‍ ക്ലാസ് മുറികള്‍ അടച്ചിടണമെന്ന് ഹെഡ്മാസ്റ്റര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ക്ലാസ് മുറി തള്ളിത്തുറന്നാണ് നായ അകത്ത് കയറിയതും കുട്ടിയെ ആക്രമിച്ചതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group