video
play-sharp-fill

‘നറുക്കെടുപ്പില്‍ രണ്ട് പേപ്പറുകള്‍ മടക്കിയിട്ടത് വസ്തുതയാണ്’; ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് ഹൈക്കോടതി പരിശോധിക്കും

‘നറുക്കെടുപ്പില്‍ രണ്ട് പേപ്പറുകള്‍ മടക്കിയിട്ടത് വസ്തുതയാണ്’; ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് ഹൈക്കോടതി പരിശോധിക്കും

Spread the love

കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

എതിര്‍ കക്ഷിയും മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി എൻ മഹേഷിന് പ്രത്യേക ദൂതൻ മുഖേന ഹൈക്കോടതി നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിച്ചു.

നറുക്കെടുപ്പില്‍ രണ്ട് പേപ്പറുകള്‍ മാത്രം ചുരുട്ടിയിടാതെ മടക്കിയിട്ടത് മനപ്പൂര്‍വ്വമായിരിക്കില്ല എങ്കിലും അക്കാര്യം വസ്തുതയാണെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട മഹേഷിനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടില്ലെന്നും നോട്ടീസിന് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. നറുക്കെടുപ്പിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശി മധുസൂദനൻ നമ്ബൂതിരിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മേല്‍ശാന്തി തിരഞ്ഞെടുപ്പ് സുതാര്യമായല്ല നടന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.