video
play-sharp-fill

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തെക്കേ ഇന്ത്യയ്ക്ക് മുകളിലേക്ക് വീശുന്ന കിഴക്കൻ വടക്കൻ കാറ്റിന്റെ സ്വാധീനം ശക്തം; ശ്രീലങ്കയ്ക്ക് മുകളില്‍ ചക്രവാത ചുഴിയും; കേരളത്തിൽ ഒരാഴ്ച കൂടി മഴ തുടരും; മലയോരമേഖലകളില്‍ മഴ ശക്തി പ്രാപിക്കും; ഇടുക്കി ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്

Spread the love

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കും.

ബംഗാള്‍ ഉള്‍ക്കടലില്‍നിന്നു തെക്കേ ഇന്ത്യക്കു മുകളിലേക്കു വീശുന്ന കിഴക്കൻ/വടക്ക് – കിഴക്കൻ കാറ്റിന്റെയും ശ്രീലങ്കയ്ക്കു മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി അടുത്ത 7 ദിവസം മിതമായ /ഇടത്തരം മഴയ്ക്കു സാധ്യത.

നവംബര്‍ 3 മുതല്‍ 6 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തെക്കേ ഇന്ത്യയ്ക്ക് മുകളിലേക്ക് വീശുന്ന കിഴക്കൻ വടക്കൻ കാറ്റിന്റെ സ്വാധീനം ശക്തമാണ്. ഉച്ചയ്ക്കുശേഷം മലയോരമേഖലകളില്‍ മഴ ശക്തി പ്രാപിക്കും എന്നാണ് പ്രവചനം.

നാളെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്ന മുന്നറിയിപ്പുമുണ്ട്. കാസര്‍ഗോഡ്, കോട്ടയം, ആലപ്പുഴ ,തിരുവനന്തപുരം ഒഴികെയുള്ള 10 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആണ്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.

കേരള തെക്കൻ തമിഴ്‌നാട് കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശമുണ്ട്.