കാലിക്കറ്റ് യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പ്; വയനാട് ജില്ലയില്‍ എസ്.എഫ്.ഐ മുന്നേറ്റം

Spread the love

സ്വന്തം ലേഖിക

കൽപറ്റ : കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു കീഴിലെ കോളജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 12 കോളജില്‍ ആറെണ്ണം എസ്.എഫ്.ഐക്ക്.  ബാക്കി ആറെണ്ണത്തില്‍ മൂന്നെണ്ണം കെ.എസ്.യു വും രണ്ടെണ്ണം കെ.എസ്.യു- എം.എസ്.എഫ് സഖ്യവും ഒന്ന് എം.എസ്.എഫും കരസ്ഥമാക്കി. ആറ് ബി.എഡ് കോളജുകളിലും യു.യു.സി സ്ഥാനത്തേക്ക് തങ്ങളുടെ പ്രതിനിധികള്‍ വിജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു.കല്‍പറ്റ എൻ.എം.എസ്.എം ഗവണ്‍മന്റെ് കോളജില്‍ ചെയര്‍മാൻ സ്ഥാനം ഉള്‍പ്പടെ മൂന്ന് സീറ്റുകളില്യു.ഡി.എസ്.എഫിനാണ്  ജയം. ബാക്കിയുള്ള മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ ജയിച്ചു. സി.എം കോളജ്‌ നടവയല്‍, വൈത്തിരി വെറ്ററിനറി കോളജ്‌, കല്‍പറ്റ എൻ.എം.എസ്‌.എം കോളജ്‌, ആറ്‌ ബി.എഡ്‌ ‌ കോളജുകള്‍ എന്നിവിടങ്ങളിലാണ് എസ്‌.എഫ്‌.ഐ വിജയിച്ചത്.

ബത്തേരി സെന്റ്‌ മേരീസില്‍ യു.യു.സി, സെക്രട്ടറി, ജോയന്റ്‌ സെക്രട്ടറി സ്ഥാനവും മുട്ടില്‍ ഡബ്ല്യു. എം.ഒ കോളജില്‍ ജനറല്‍ ക്യാപ്‌റ്റൻ സ്ഥാനവും എസ്‌.എഫ്‌.ഐ നേടി. സി.എം കോളജ്‌ നടവയല്‍ ഇടവേളക്ക്‌ ശേഷമാണ്‌ എസ്‌.എഫ്‌.ഐ തിരിച്ചുപിടിക്കുന്നത്‌. ആറ്‌ ബി.എഡ്‌ കോളജുകളിലും യു.യു.സി സ്ഥാനം എസ്‌.എഫ്‌.ഐക്ക് ലഭിച്ചു.  ബത്തേരി സെന്റ്‌ മേരീസ് കോളജ്, ബത്തേരി അല്‍ഫോണ്‍സ കോളജ്, മീനങ്ങാടി ഐ.എച്ച്‌.ആര്‍.ഡി കോളജ്, മീനങ്ങാടി എല്‍ദോ മാര്‍ ബസേലിയോസ് കോളജ്, ലക്കിടി ഓറിയന്റല്‍ കോളജ് എന്നിവിടങ്ങളില്‍ കെ.എസ്.യു മുന്നേറ്റമുണ്ടാക്കി.  ഇതില്‍ മീനങ്ങാടി ഐ.എച്ച്‌.ആര്‍.ഡി കോളജ്, ലക്കിടി ഓറിയന്റല്‍ കോളജ്, മീനങ്ങാടി ഇ.എം.ബി.സി കോളജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും വിജയം നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓറിയന്റല്‍ കോളജ്, അല്‍ഫോണ്‍സ കോളജ്, പനമരം സി.എം. കോളജ് എന്നിവിടങ്ങളില്‍ യു.ഡി.എസ്.എഫ് ആണ് മത്സരിച്ചത്. കല്‍പറ്റ എന്‍.എം.എസ്.എം കോളജില്‍ ചെയര്‍മാനും, യു.യു.സിയും, മാസ് കമ്യൂണിക്കേഷന്‍ അസോസിയേഷനും കെ.എസ്.യുവിന് ലഭിച്ചു. നടവയല്‍ സി.എം കോളജില്‍ മാഗസിന്‍ എഡിറ്റര്‍, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി ഉള്‍പ്പെടെ നാല് സീറ്റുകള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ബത്തേരി സെന്റ്‌ മേരീസ് കോളജില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സൻ, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍, മാഗസിന്‍ എഡിറ്റര്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ കെ.എസ്.യുവിന് ലഭിച്ചു.