കോള്‍ ഫോര്‍വേഡിംഗ് സാങ്കേതിക വിദ്യയുമായി സൈബർ തട്ടിപ്പുവീരന്മാർ രംഗത്ത് ; ഡെലിവറി ബോയ് എന്ന വ്യാജേന നിങ്ങള്‍ക്ക് മുന്നിൽ എത്തുന്നവരെ സൂക്ഷിക്കുക ; ഒരിക്കലും കോഡുകള്‍ ഡയല്‍ ചെയ്യരുത് ; കരുതലോടെ സുരക്ഷിതരായിരിക്കൂ…
സ്വന്തം ലേഖകൻ
കോള്‍ ഫോര്‍വേഡിംഗ് സാങ്കേതിക വിദ്യയുമായി സൈബര്‍ കുറ്റവാളികള്‍ രംഗത്ത്. കോള്‍ ഫോര്‍വേഡിംഗ് തന്ത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ കബളിപ്പിക്കാൻ ഇവര്‍ തന്ത്രപരമായി ഉപയോഗിക്കുന്നത്.
തട്ടിപ്പ് എങ്ങനെ?
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൈബര്‍ കുറ്റവാളികള്‍, ഡെലിവറി ബോയ് എന്ന വ്യാജേന നിങ്ങള്‍ക്ക് ഒരു പാര്‍സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് നിങ്ങളെ ഫോണിലൂടെ ബന്ധപ്പെടും. തുടര്‍ന്ന് നിങ്ങളുടെ സ്ഥലം മനസിലാകുന്നില്ലെന്നും ഇതിനായി ഡെലിവറി ബോയുടെ നമ്പറിലേക്ക് വിളിക്കാനും ആവശ്യപ്പെട്ട് ഡെലിവറി ബോയുടെ എന്ന് പറഞ്ഞുകൊണ്ട് ഒരു നമ്പര്‍ തരും. കോള്‍ ചെയ്യുന്ന നമ്പറിന് മുമ്പായി * 401 * എന്ന് ചേര്‍ത്ത് വേണം വിളിക്കാനെന്നും അവര്‍ നിര്‍ദേശിക്കും. എന്തിനാണ് ഇതെന്ന് ചോദിച്ചാല്‍ കമ്പനിയുടെ എക്സ്റ്റൻഷൻ കോഡ് ആണെന്നാണ് മറുപടി നല്‍കുക.
യഥാര്‍ഥത്തില്‍, 401 എന്നത് കോള്‍ ഫോര്‍വേഡ് ചെയ്യാനുള്ള നമ്പറാണ്. ഈ കോഡ് ചേര്‍ത്ത് തട്ടിപ്പുകാര്‍ നിര്‍ദേശിക്കുന്ന നമ്പറിലേക്ക് കോള്‍ ചെയ്താല്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഫോര്‍വേഡ് ചെയ്യപ്പെടും. ഇതോടെ നിങ്ങളുടെ നമ്പറിലേക്ക് വരുന്ന ഫോണ്‍ കോള്‍, മെസേജ്, ഒ ടി പി തുടങ്ങിയവ സൈബര്‍ കുറ്റവാളികള്‍ക്ക് ലഭിക്കും.
ഇതുവഴി നിങ്ങളുടെ സ്വാകാര്യം വിവരങ്ങള്‍ ചോര്‍ത്താനും ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുന്നതിനും അവര്‍ക്ക് സാധിക്കും. കോള്‍ ഫോര്‍വേഡ് ആവുന്നതോടെ ഫോണ്‍ റിംഗ് ചെയ്യാത്തതിനാലും മെസേജ് വരാത്തതിനാലും പെട്ടെന്ന് ഒന്നും നിങ്ങള്‍ക്ക് തട്ടിപ്പ് അറിഞ്ഞെന്ന് വരില്ല.
എങ്ങനെ സുരക്ഷിതമായിരിക്കാം?
* ഒരിക്കലും കോഡുകള്‍ ഡയല്‍ ചെയ്യരുത്. അജ്ഞാത വ്യക്തികള്‍ അയച്ച ടെക്സ്റ്റ് സന്ദേശങ്ങളോട് പ്രതികരിക്കരുത്. കോള്‍ ഫോര്‍വേഡിംഗ് ചെയ്യിക്കാൻ തട്ടിപ്പുകാര്‍ പലപ്പോഴും ഈ രീതികള്‍ ഉപയോഗിക്കുന്നു.
* നിങ്ങളുടെ സ്‌മാര്‍ട്ട്‌ഫോണ്‍ സുരക്ഷിതമാക്കാൻ പാസ്‌വേഡുകളോ ഫിംഗര്‍ പ്രിന്റ് പോലുള്ള സുരക്ഷാ രീതികളോ ഉപയോഗിക്കുക.
* അജ്ഞാത വ്യക്തികളുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കിടാതിരിക്കുക. ഇത്തരം തട്ടിപ്പുകള്‍ തടയാൻ ജാഗ്രത പാലിക്കുക.