video
play-sharp-fill

കെ.എസ് ആർ.ടി.സി വനിതാ കണ്ടക്ടറെ അസഭ്യം പറച്ചിൽ ;  ഡ്രൈവറെ  കയ്യേറ്റം ചെയ്യാൻ ശ്രമം: കേസിൽ യുവാക്കളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു 

കെ.എസ് ആർ.ടി.സി വനിതാ കണ്ടക്ടറെ അസഭ്യം പറച്ചിൽ ;  ഡ്രൈവറെ  കയ്യേറ്റം ചെയ്യാൻ ശ്രമം: കേസിൽ യുവാക്കളെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു 

Spread the love

സ്വന്തം ലേഖകൻ 

ചിങ്ങവനം: കെ.എസ് ആർ.ടി.സി ഡ്രൈവറുടെ നേരെ കയ്യേറ്റശ്രമം നടത്തിയ കേസിൽ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തച്ചുകുന്ന് ഭാഗത്ത് വെട്ടിമറ്റം വീട്ടിൽ വിശ്വജിത്ത് (23), പനച്ചിക്കാട് 40 ലക്ഷം കോളനിയിൽ പാറക്കൽ തോട്ടിൽ വീട്ടിൽ ( നാട്ടകം മൂലവട്ടം മാടമ്പാട്ട് ഭാഗത്ത് വാടകയ്ക്ക് താമസം ) അംജിത്ത്കുമാർ പി.എ (19) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം രാവിലെ നാട്ടകം കോളേജ് ജംഗ്ഷൻ ഭാഗത്ത് വച്ച് ഇവർ ഓടിച്ചു വന്നിരുന്ന പെട്ടി ഓട്ടോറിക്ഷ കെ.എസ്.ആർ.ടി .സി ബസിന്റെ പിന്നിൽ ഇടിച്ചത് ബസ്സിന്റെ ഡ്രൈവർ കാരണമാണ് എന്ന് ആരോപിച്ച് ബസ്സിലെ വനിതാ കണ്ടക്ടറെയും, ഡ്രൈവറെയും ചീത്തവിളിക്കുകയും ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ അനില്കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിശ്വജിത്തിന് കോട്ടയം ഈസ്റ്റ് സ്റ്റേഷനിലും അംജിത്ത് കുമാറിന് ചിങ്ങവനം സ്റ്റേഷനിലും ക്രിമിനൽ കേസ് നിലവിലുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.