video
play-sharp-fill

കളര്‍ഫുള്‍ പാനീയങ്ങള്‍ വാങ്ങിക്കുടിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോ തലച്ചോര്‍ വരെ പണിമുടക്കാം; ഇവ ശരീരത്തിന് വളരെ ദോഷകരം

കളര്‍ഫുള്‍ പാനീയങ്ങള്‍ വാങ്ങിക്കുടിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോ തലച്ചോര്‍ വരെ പണിമുടക്കാം; ഇവ ശരീരത്തിന് വളരെ ദോഷകരം

Spread the love

കോട്ടയം: പുറത്ത് പോകുമ്പോള്‍ കടകളില്‍ നിന്ന് വിവിധ നിറത്തിലുള്ള പാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നത് പലരുടെയും ഒരു പതിവ് രീതിയാണ്.

ചില റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ആഹാരം കഴിക്കുന്നതിന് മുൻപ് ഇത്തരത്തിലുള്ള പാനീയങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇവ ശരീരത്തിന് വളരെ ദോഷമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ആരോഗ്യത്തിന് മുൻഗണന നല്‍കുന്നവര്‍ ഇത്തരം ശീതളപാനീയങ്ങള്‍ ഒഴിവാക്കണമെന്ന് ന്യൂയോര്‍ക്കിലെ പ്രശസ്ത ഡയറ്റീഷ്യൻ കെയ്‌ലി ഇവാനിര്‍ പറയുന്നുണ്ട്. വ്യായാമത്തിന് മുൻപുള്ള പാനീയങ്ങള്‍, ആല്‍ക്കഹോള്‍ കോക്‌ടെയിലുകള്‍, സോഡ, ഐസ് ടീ, കോക്‌ടെയിലുകള്‍, കൃത്രിമ മധുര പാനീയങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കാൻ പോഷകാഹാര വിദഗ്ദ്ധര്‍ ഉപദേശിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെയ്‌ലിയുടെ അഭിപ്രായത്തില്‍ വ്യായാമത്തിന് മുൻപ് എനര്‍ജി ഡ്രിങ്കുകളും പാനീയങ്ങളും കുടിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. കൂടാതെ വ്യായാമത്തിന് മുൻപ് ഇത്തരം പാനീയങ്ങള്‍ കുടിച്ചാല്‍ അത് ഓക്കാനം, തലവേദന പോലുള്ളവയ്ക്ക് കാരണമാകും. ചില കോക്‌ടെയിലുകളില്‍ കാണപ്പെടുന്ന മദ്യത്തിന്റെയും ഫ്രക്‌ടോസ് സിറപ്പിന്റെയും അംശം കരളിന് ദോഷമാണ്.

ഐസ് ടീയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് കൂടാതെ നമ്മള്‍ പുറത്ത് നിന്ന് വാങ്ങുന്ന പല സോഡ പാനീയങ്ങളിലും പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ശീതളപാനീയങ്ങളില്‍ ചേര്‍ക്കുന്ന കൃത്രിമ മധുരവും സുഗന്ധത്തിന് ഉപയോഗിക്കുന്ന പദാ‌ര്‍ത്ഥങ്ങളും കുടലിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുവെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍.