കോട്ടയം കുമരകം കരീമഠം ഭാഗത്ത് സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍ വി.വിഘ്നേശ്വരി

Spread the love

 

സ്വന്തം ലേഖകൻ

 

കോട്ടയം: അയ്മനം കരീമഠത്തില്‍ സര്‍വീസ് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താൻ കോട്ടയം ജില്ല കളക്ടര്‍ വി.വിഘ്നേശ്വരി ഉത്തരവിട്ടു.

 

ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് ഉത്തരവ്. അപകടത്തെക്കുറിച്ച്‌ സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് കോട്ടയം ആര്‍.ഡി.ഒ.യെ ചുമതലപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇന്ന് രാവിലെയായിരുന്നു ദാരുണമായ അപകടം നടന്നത്. വാഴപറമ്പില്‍ രതീഷ് രേഷ്മ ദമ്പതികളുടെ മകള്‍ അനശ്വരയാണ് മരിച്ചത്. വീട്ടില്‍ നിന്നും ബോട്ട് ജെട്ടിയിലേക്ക് വള്ളത്തില്‍ വരുമ്പോള്‍ സര്‍വിസ് ബോട്ട് വള്ളത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനശ്വര.

 

കരിമഠം പെണ്ണാര്‍ത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപമായിരുന്നു അപകടം. അമ്മയെയും സഹോദരിയെയും നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ബോട്ട് വന്നിടിച്ചതിന്റെ ആഘാതത്തിൽ കുട്ടി വെള്ളത്തിലേക്ക് തെറിച്ചു വീണിരുന്നു . കുട്ടിയെ രക്ഷിക്കാൻ ആയില്ല. നീണ്ട നാല് മണിക്കൂറത്തെ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.