
സ്വന്തം ലേഖിക
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 33.35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി അഞ്ചംഗ കുടുംബം പിടിയിലായി.
എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി സാദിഖ് മുഹമ്മദും കുടുംബവുമാണ് 619 ഗ്രാം സ്വര്‍ണവുമായി കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെക്ക്-ഇൻ ബാഗേജുകളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. എക്സ്‌റേ പരിശോധനയില്‍ ബാഗേജുകളില്‍ സ്വര്‍ണമുള്ളതായി സൂചന ലഭിച്ചു. തുടര്‍ന്ന് ബാഗുകള്‍ തുറന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഗ്രീൻചാനല്‍ വഴി കടന്നുപോകാൻ ശ്രമിച്ച ഇവരെ കസ്റ്റംസ് പിടികൂടുകയായിരുന്നു.
27 സ്വര്‍ണവളയങ്ങളും നാല് സ്വര്‍ണമാലകളുമാണ് പിടികൂടിയത്. താക്കോല്‍ കൂട്ടത്തോടൊപ്പമാണ് സ്വര്‍ണവളയങ്ങള്‍ ഒളിപ്പിച്ചിരുന്നത്. പ്ലാസ്റ്റിക് പേപ്പറും മറ്റും ഉപയോഗിച്ച് നന്നായി പൊതിഞ്ഞാണ് ഇവർ സ്വര്‍ണം ബാഗുകളില്‍ ഒളിപ്പിച്ചിരുന്നത്.