
സ്വന്തം ലേഖകൻ
കൊച്ചി : തൃശ്ശൂർ കൊടകര പോലീസ് സ്റ്റേഷനിൽ ഒരാൾ നേരിട്ട് എത്തി കീഴടങ്ങി. താനാണ് ബോംബ് വച്ചതെന്ന് പോലീസുകാരോട് പറഞ്ഞു. പോലീസുകാർ ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നു..
കളമശ്ശേരിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളത്തും തൃശൂരും അതീവ ജാഗ്രത പുലര്‍ത്താനാണു നിര്‍ദ്ദേശം. പ്രധാന റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് അടക്കം പ്രത്യേക സുരക്ഷ ഒരുക്കാനാണ് നിര്‍ദ്ദേശം. പാര്‍ട്ടി പരിപാടികള്‍ക്കും സുരക്ഷ ഒരുക്കും. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കും. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് സ്‌ഫോടനമുണ്ടായ കളമശ്ശേരിയിലെ കണ്‍വൻഷൻ സെന്ററിലെത്തി. ക്രമസമാധന ചുമതലയുള്ള എഡിജിപിയും ഇന്റലിജൻസ് എഡിജിപിയും ഉടൻ കൊച്ചിയിലെത്തും.