ആറുവയസ്സുകാരനെ പീഡിപ്പിച്ചു; 27കാരന് 35 വര്‍ഷം കഠിനതടവ്

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

നെയ്യാറ്റിന്‍കര: ആറു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ 27കാരനെ 35 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച് നെയ്യാറ്റിന്‍കര പോക്‌സോ അതിവേഗ കോടതി. പള്ളിച്ചല്‍, നടുക്കാട്, കോട്ടുകോണം റോഡരികത്തുവീട്ടില്‍ വിഷ്ണുപ്രസാദിനെയാണ് പോക്‌സോ അതിവേഗ കോടതി ഒന്ന് ജഡ്ജി കെ.വിദ്യാധരന്‍ ശിക്ഷിച്ചത്. 2020-ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

നരുവാമൂട് പോലീസിന് ലഭിച്ച പരാതിയെത്തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്തു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്.സന്തോഷ്‌കുമാര്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. പ്രതി 1,25,000 രൂപ പിഴ അടയ്ക്കാനും പിഴത്തുക കുട്ടിയുടെ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group