
സ്വന്തം ലേഖകൻ
കോട്ടയം : കുമാരനല്ലൂരിലെ ഡെൽറ്റ കെ 9 നായ വളർത്തൽ കേന്ദ്രത്തിൽ നിന്നും 18 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ രണ്ടാം പ്രതി കീഴടങ്ങി. തൊടുപുഴ ലഹരി വിരുദ്ധ കേസുകൾ പരിഗണിക്കുന്ന കോടതിയിലാണ് പ്രതി കീഴടങ്ങിയത്. പനച്ചിക്കാട് പൂവൻതുരുത്ത് സമീപം ആതിരാ ഭവനിൽ അനന്തു പ്രസന്നൻ (27) ആണ് കേസിലെ രണ്ടാം പ്രതി.
കുമാരനെല്ലൂരിൽ ഡെൽറ്റ കെ 9 നായ പരിശീലന കേന്ദ്രത്തിൽനിന്ന്ന്നുമാണ് 18 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പാറമ്പുഴ സ്വദേശിയായ റോബിൻ ജോർജിനെ തമിഴ്നാട്ടിലെ ഒളി സങ്കേതത്തിൽ നിന്നും ജില്ലാ പോലീസിന്‍റെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പോലീസും ചേർന്ന് ഇയാളെ പിടികൂടിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് ചോദ്യം ചെയ്യലിലാണ് റോബിൻ ജോർജ് തന്റെ പരിശീലന കേന്ദ്രത്തിൽ കഞ്ചാവ് വച്ചത് സുഹൃത്തായ പനച്ചിക്കാട് സ്വദേശിയാണെന്ന് വെളിപ്പെടുത്തിയത്. എന്നാൽ പൊലീസ് കുടുക്കുകയായിരുന്നുവെന്ന് അനന്തു ആരോപിക്കുന്നു.
റോബിന്റെ സുഹൃത്തായ അനന്തു പ്രസന്നനെതിരെ നിരവധി ക്രിമിനൽ കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവാവിനെ തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ 12 ഓളം കേസുകൾ നിലവിൽ അനന്തുവിന്റെ പേരിൽ ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.



