കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വീസ സേവനങ്ങള്‍ ഇന്ത്യ ഇന്നുമുതല്‍ പുനരാരംഭിക്കും; നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വിലയിരുത്തിയ ശേഷമാണ്‌ തീരുമാനം; നയതന്ത്ര സംഘര്‍ഷത്തിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ്‌ സേവനങ്ങൾ നിര്‍ത്തിവെച്ചത് 

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വീസ സേവനങ്ങള്‍ ഇന്ത്യ ഇന്നു മുതല്‍ പുനരാരംഭിക്കും. കാനഡയില്‍ ഉള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വിലയിരുത്തിയ ശേഷമാണ് വീസ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനമെടുത്തത്.

 

ടൂറിസ്റ്റ്, മെഡിക്കല്‍, ബിസിനസ്, കോണ്‍ഫറന്‍സ് വീസകളാണ് പുനരാരംഭിക്കുക. സാഹചര്യം കൂടുതല്‍ വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനങ്ങള്‍ തുടര്‍ന്ന് കൈക്കൊള്ളുമെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ്‌സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന്റെ പേരില്‍ ഉണ്ടായ നയതന്ത്ര സംഘര്‍ഷത്തിന്റെ ഭാഗമായി, കഴിഞ്ഞ മാസമാണ് കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വീസ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിവെച്ചത്. അതേസമയം ഖാലിസ്ഥാന്‍ ഭീകരവാദത്തിന് സഹായം നല്‍കുന്ന വിഷയത്തില്‍ കാനഡയ്‌ക്കെതിരെ FATF നെ സമീപിക്കാനാണ് ഇന്ത്യയുടെ നീക്കം.