video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeMainഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയെന്ന് സംശയം; കോട്ടയം സ്വദേശിയായ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു; വിശദ പരിശോധനയ്ക്കായി...

ഷവര്‍മ കഴിച്ച്‌ ഭക്ഷ്യവിഷബാധയെന്ന് സംശയം; കോട്ടയം സ്വദേശിയായ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു; വിശദ പരിശോധനയ്ക്കായി അയച്ച രക്ത സാമ്പിളിന്റെ ഫലം വന്നതിനു ശേഷമേ ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ്

Spread the love

 

സ്വന്തം ലേഖിക

കൊച്ചി: കാക്കനാട് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്നു സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സയില്‍ കഴിയുന്നത്. കൊച്ചി സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് ഭക്ഷ്യവിഷബാധയേറ്റത്. പാഴ്‌സലായി വാങ്ങിയ ഷവര്‍മയും മയോണൈസും അടക്കമുളള ഭക്ഷണസാധനങ്ങള്‍ കഴിച്ച ശേഷമാണ് യുവാവിന് ഛര്‍ദ്ദിയും വയറുവേദനയും അടക്കമുളള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടറെ കണ്ട് ചികിത്സ തേടി താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും വീണ്ടും അവശ നിലയിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം ഭക്ഷ്യവിഷബാധയാണോ എന്നു കണ്ടെത്താന്‍ യുവാവിന്റെ രക്തസാംപിള്‍ വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. റിസള്‍ട്ട് ലഭിച്ചശേഷം മാത്രമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ പോലീസ് അടപ്പിച്ചിരുന്നു. ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യവകുപ്പും പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments