video
play-sharp-fill

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കണം; കോട്ടയം പാര്‍ലമെന്‍റ് സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് പാര്‍ട്ടി നേതൃത്വം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കണം; കോട്ടയം പാര്‍ലമെന്‍റ് സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് പാര്‍ട്ടി നേതൃത്വം

Spread the love

കോട്ടയം: വിജയ സാധ്യതയുളള സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കണമെന്ന നിര്‍ദേശം പാര്‍ട്ടി നേതൃത്വത്തോട് പങ്കുവച്ച്‌ കോട്ടയം ജില്ലയിലെ പ്രധാന നേതാക്കള്‍.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് കോട്ടയം പാര്‍ലമെന്‍റ് സീറ്റ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. ജോസഫ് ഗ്രൂപ്പില്‍ പാര്‍ലമെന്‍റ് ജയത്തിന് പ്രാപ്തനായ സ്ഥാനാര്‍ഥി ഇല്ലെന്ന വികാരമാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പലരും പങ്കുവയ്ക്കുന്നത്.

ഒരു വര്‍ഷം പഴക്കമുളള പിണക്കമെല്ലാം മറന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിനെ കോട്ടയം ഡിസിസി ഓഫിസിലേക്ക് ക്ഷണിക്കുന്ന പ്രസിഡന്‍റ് നാട്ടകം സുരേഷ്. കെ.സി.ജോസഫും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ ജില്ലയിലെ പ്രധാന നേതാക്കളെല്ലാം തരൂരിനെ സ്വീകരിക്കാന്‍ മുന്നിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രൂപ്പ് താല്‍പര്യങ്ങളുടെ പേരിലും വ്യക്തി താല്‍പര്യങ്ങളുടെ പേരിലും പല ചേരികളുളള കോട്ടയത്തെ കോണ്‍ഗ്രസില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെ കുറിച്ചുളള ചര്‍ച്ചകളില്‍ ഏതാണ്ട് എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്.