video
play-sharp-fill

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ അടക്കമുള്ള എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രൻ അടക്കമുള്ള എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.

Spread the love

 

സ്വന്തം ലേഖിക

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉള്‍പ്പടെയുള്ള മുഴുവൻ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു.

കാസര്‍ഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് എല്ലാവരും ഹാജരായത്. വിടുതല്‍ ഹര്‍ജി പരിഗണിക്കാൻ കേസിലെ മുഴുവൻ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിടുതല്‍ ഹര്‍ജിക്ക് മറുപടിയായി പ്രോസിക്യൂഷൻ കോടതിയില്‍ റിപ്പോര്‍ട്ട് സമർപ്പിച്ചു. തുടര്‍ന്ന് ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേട്ടതിന് ശേഷമാണ് തീരുമാനം എടുത്തത്. എന്നാല്‍, കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്നായിരുന്നു പ്രതികളുടെ വാദം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദരയ്യയ്ക്ക് പാരിതോഷികം നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണുമാണ് നല്‍കിയത്. സുന്ദരയ്യ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വി രമേശ് 2021 ജൂണില്‍ ഇതിനെതിരെ പരാതി നല്‍കി. ഈ പരാതിയിലാണ് കെ സുരേന്ദ്രനടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തത്.