റോഡില്‍ ശവപ്പെട്ടി വെച്ച്‌ പ്രതിഷേധം; എരുമേലി-ചേനപ്പാടി-പഴ‍യിടം റോഡ് തകര്‍ന്ന നിലയിൽ; പ്രതിഷേധമറിയിച്ച് എസ്‌എംവൈഎം-യുവദീപ്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാഞ്ഞിരപ്പള്ളി: എരുമേലി-ചേനപ്പാടി-പഴയിടം റോഡ് പുനരുദ്ധാരണ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ചേനപ്പാടി എസ്‌എംവൈഎം – യുവദീപ്തിയുടെ നേതൃത്വത്തില്‍ റോഡില്‍ ശവപ്പെട്ടി വച്ച്‌ പ്രതിഷേധിച്ചു.

തകര്‍ന്നു കിടക്കുന്ന റോഡിലൂടെ എസ്‌എംവൈഎം പ്രവര്‍ത്തകര്‍ ശവപ്പെട്ടി വഹിച്ചുകൊണ്ട് കാല്‍നടയായിട്ടാണ് പ്രതിഷേധിച്ചത്. ചേനപ്പാടിയെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ഏക വഴിയാണ് ചേനപ്പാടി-എരുമേലി-പഴയിടം റോഡ്. വര്‍ഷങ്ങളായി ഭരണാനുമതി ലഭിച്ചിട്ടും തുടര്‍നടപടിയിലേക്ക് കടക്കാതെ വാഹനഗതാഗതവും കാല്‍നടയാത്രയും ദുഃസഹമായ അവസ്ഥയിലാണ് ഇപ്പോള്‍ റോഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെറ്റല്‍ ഇളകി റോഡില്‍ കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. കുഴികളില്‍ ചാടി പലപ്പോഴും വാഹനങ്ങള്‍ അപകടത്തില്‍പ്പെടാറുണ്ടെന്നും ഇരുചക്രയാത്രികരാണ് ഏറെയും കുഴിയില്‍ വീഴുന്നതെന്നും ചേനപ്പാടി എസ്‌എംവൈഎം പ്രസിഡന്‍റ് സച്ചിൻ വല്യേടത്ത് പറഞ്ഞു.

വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന ഈ റോഡിനെ അധികൃതര്‍ കണ്ടില്ലെന്നു നടിച്ചിരിക്കുകയാണെന്നും റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്‌എംവൈഎം ഭാരവാഹികള്‍ പറഞ്ഞു.