
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കരയിലെ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കലിനെ തുടര്‍ന്നുള്ള ഗതാഗത നിയന്ത്രണം പാളിയതോടെ നട്ടംതിരിഞ്ഞ് പൊതുജനം. ഗാന്ധിസ്ക്വയറില്‍ നിന്നാരംഭിക്കുന്ന ടെമ്ബിള്‍ റോഡ് പൊലീസ് അടച്ചു. ജില്ലാ ഭരണകൂടം നടപ്പിലാക്കിയ ഗതാഗതനിയന്ത്രണം പൊതുജനങ്ങളുടെ സഞ്ചാരമാണ് ദുഷ്കരമാക്കുന്നത്.
നിയന്ത്രണം മൂലം ഇന്നലെ ക്ഷേത്രദര്‍ശനത്തിന് എത്തിയ ഭക്തരുള്‍പ്പെടെ വലഞ്ഞു. അത്യാവശ്യസാഹചര്യങ്ങളില്‍ ആശുപത്രികളിലേക്ക് പോകേണ്ടവരും ഗതാഗതനിയന്ത്രണത്തില്‍ നട്ടംതിരിയുന്ന സ്ഥിതിയാണ്. ടെമ്ബിള്‍ റോഡും, പോസ്റ്റ് ഓഫീസ് റോഡും വിജനമായതോടെ, ഈ ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വാഹങ്ങള്‍ക്ക് എത്താൻ കഴിയാത്തതുകൊണ്ട്, വ്യാപാരവും നടക്കുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെമ്ബിള്‍ റോഡ്, തിരുനക്കര ക്ഷേത്രത്തിന് മുൻവശം,പോസ്റ്റ് ഓഫീസ് റോഡ് എന്നീ സ്റ്റാൻഡുകളിലെ ഓട്ടോറിക്ഷകള്‍ക്കും ഓട്ടം കിട്ടാത്ത സ്ഥിതിയാണ്. ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ജോലിഭാരവും ഇതോടെ വര്‍ദ്ധിച്ചു. ബസ് സ്റ്റാൻഡ് കെട്ടിടം രാത്രിയില്‍ പൊളിക്കുമെന്നാണ് പറഞ്ഞിരുന്നത്, എന്നാല്‍ പകല്‍ 9 മുതല്‍ വൈകുന്നേരം 5.15 വരെയാണ് പൊളിക്കുന്നത്.
45 ദിവസത്തിനകം പൊളിച്ചു നീക്കണമെന്ന കളക്ടറുടെ ഉത്തരവിന് പുല്ലുവിലയാണ്. സെപ്റ്റംബര്‍ 13ന് പൊളിച്ചു തുടങ്ങി രണ്ട് മാസം പിന്നിടാറായിട്ടും പൊളിക്കല്‍ എങ്ങുമെത്തിയില്ല. കത്തു നല്കി വൈസ് ചെയര്മാൻ തിരുനക്കര പഴയ ബസ് സ്റ്റാൻഡ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗതനിയന്ത്രണങ്ങളെ സംബന്ധിച്ച് നഗരസഭ വൈസ് ചെയര്മാൻ ബി.ഗോപകുമാര്‍ ഡിവൈ.എസ്.പിക്ക് നിവേദനം നല്കി.പൊളിക്കല്‍ ജോലികള്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാക്കണമെന്നാണ് ആവശ്യം.



