
സ്വന്തം ലേഖകൻ
കുമരകം കാനറാ ബാങ്ക് എ ടി എം നു സമീപം സെന്റ് തോമസ് സ്റ്റോറിന് തീപിടിച്ചു. ഇന്ന് പുലർച്ചെ 1.30 ഓടെ ആണ് കടയുടെ പിന്‍ഭാഗത്ത് തീ പിടിച്ചത്. കടയുടെ പുറകുവശത്തെ മുറി പൂർണ്ണമായും കത്തി നശിച്ചു.
കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വാഴ കുലകൾ അടക്കം പല ചരക്ക് സാധനങ്ങളും അപ്പ്ഹോത്സറി ഉപകരണങ്ങളും കത്തി നശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടേക്കുള്ള വൈദ്യുതി ബന്ധവും തീ പിടുത്തത്തിൽ നശിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. 1 ലക്ഷം രൂപയ്ക്ക് മുകളിൽ നഷ്ടം ഉള്ളതായി കട ഉടമ റെജി പറഞ്ഞു.



