വീട് കുത്തിതുറന്ന് മോഷണം; കളവ് നടത്തിയ ശേഷം പോയത് നേരെ ബാറിലേയ്‌ക്ക്; 40 പവൻ കവർന്ന കള്ളൻ പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കന്യാകുമാരി: വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് 40 പവൻ ആഭരണങ്ങൾ കവർച്ച നടത്തിയ പ്രതി പിടിയിൽ. നെടുമങ്ങാട് സ്വദേശി ഹരിപ്രസാദ് (59) ആണ് പിടിയിലായത്. കന്യാകുമാരിയ്‌ക്ക് സമീപം കുണ്ടൽ സ്വദേശിനി ജപറാണിയുടെ (31) വീട്ടിൽ നിന്നാണ് ആഭരണങ്ങൾ കവർന്നത്.

ജപറാണി ശനിയാഴ്ച വൈകുന്നേരം അമ്മയുടെ വീട്ടിൽ പോയ ശേഷം ഇന്നലെ രാവിലെ 8 മണിക്കാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോൾ വാതിൽ കുത്തിതുറന്ന നിലയിലായിരുന്നു. തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ മോഷണം പോയ വിവരം അറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി. വീട്ടിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കന്യാകുമാരിയിലെ ഒരു ബാറിൽ വെച്ചാണ് പ്രതി പിടിയിലായത്. 40 പവൻ ആഭരണങ്ങളും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. കന്യാകുമാരി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.