play-sharp-fill
പാർലമെന്റ് തിരഞ്ഞെടുപ്പ്: ബിജെപി പ്രകടന പത്രിക; നിർദേശങ്ങൾ സ്വീകരിച്ച് തുടങ്ങി

പാർലമെന്റ് തിരഞ്ഞെടുപ്പ്: ബിജെപി പ്രകടന പത്രിക; നിർദേശങ്ങൾ സ്വീകരിച്ച് തുടങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള നിർദേശങ്ങൾ ജില്ലയിൽ സ്വീകരിച്ച് തുടങ്ങി. നിർദേശങ്ങൾ സ്വീകരിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം റിട്ട്.ചീഫ് ജസ്റ്റിസ് കെടി തോമസ് നിർവഹിച്ചു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ,ഹിന്ദുസേവ സമിതി സെക്രട്ടറി വെങ്കിട കൃഷ്ണൻ പോറ്റി,നമ്മുടെ കോട്ടയം പ്രസിഡന്റ് പ്രിൻസ് കിഷോർ തുടങ്ങിയവർ അഭിപ്രായം രേഖപ്പെടുത്തി.
നിയോജക മണ്ഡലം പ്രസിഡണ്ട് ബിനു ആർ വാര്യർ അധ്യക്ഷത വഹിച്ച യോഗത്തിൽ യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് റീബ വർക്കി, സംസ്ഥാനസമിതി അംഗം ടി എൻ ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ പി സുനിൽകുമാർ,വിനോദിനി പി പി, ജില്ലാ സെക്രട്ടറിമാരായ സി എൻ സുഭാഷ്,കെ പി ഭുവനേഷ്,നേതാക്കളായ എൻ കെ നന്ദകുമാർ, കുസുമലയം ബാലകൃഷ്ണൻ,പി ജെ ഹരികുമാർ,സിന്ധു അജിത്,ഹരി കിഴക്കേകുറ്റ, ടി ടി സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.