
സ്വന്തം ലേഖകൻ
കോട്ടയം: സില്‍വര്‍ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ 2022-ലെ പരിസ്ഥിതി ദിനത്തില്‍ മാടപ്പള്ളി സില്‍വര്‍ലൈൻ വിരുദ്ധ സത്യഗ്രഹ സമരപ്പന്തലിനു സമീപം നട്ട വാഴയുടെ വിളവെടുപ്പും പരസ്യലേലവും മാടപ്പള്ളിയിലെ സമരപ്പന്തലില്‍ നടന്നു.
സമരഭൂമിയില്‍ കുലച്ച വാഴക്കുല 49100 രുപയ്ക്കാണ് ലേലത്തില്‍ വിറ്റത്. സമര സമിതി അംഗമായ സുമതിക്കുട്ടിയമ്മയാണ് വാഴക്കുല ലേലത്തില്‍ പിടിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വേദനയും പ്രതിഷേധവും അറിയിക്കാനാണ് ലേലത്തില്‍ പങ്കാളിയായതെന്ന് സുമതിക്കുട്ടിയമ്മ പറഞ്ഞു. രാവിലെ 10ന് സമരപ്പന്തലില്‍ ആന്റോ ആന്റണി എംപി ലേലം ഉദ്ഘാടനം ചെയ്തു. സമര സമിതി ജില്ലാ ചെയര്‍മാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിച്ചു
ചെങ്ങന്നൂരിലെ കൊഴുവന്നൂരില്‍ സില്‍വര്‍ലൈൻ വിരുദ്ധ ജനകീയ സമിതിയംഗമായ തങ്കമ്മയ്ക്ക് വീട് നല്‍കുന്നതിനു വേണ്ടിയാണ് വാഴക്കുല ലേലം നടത്തിയത്. ലേലത്തില്‍ ലഭിക്കുന്ന തുകയുടെ പകുതി തങ്കമ്മയുടെ ഭവന നിര്‍മാണത്തിനും ബാക്കി തുക കോട്ടയം ജില്ലയിലെ സില്‍വര്‍ലൈൻ സമരക്കാരുടെ കേസിന്റെ ആവശ്യത്തിനും ചെലവഴിക്കും. സില്‍വര്‍ലൈൻ വിരുദ്ധ സമിതിയുടെ മാടപ്പള്ളി വെങ്കോട്ടയിലെ സമരപ്പന്തലിനു സമീപം വിളഞ്ഞ വാഴക്കുലയാണ് ലേലം ചെയ്തത്.