പോലീസ് സ്മൃതി ദിനം ആചരിച്ചു ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ഐ.പി.എസ്സ് രക്തസാക്ഷികൾക്ക് പുഷ്പ ചക്രം അർപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ വച്ചു നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ഐ.പി.എസ്സ് രക്തസാക്ഷികൾക്ക് പുഷ്പ ചക്രം അർപ്പിച്ചു. 2022 സെപ്തംബർ 1 മുതൽ 2023 ആഗസ്ത് 31 വരെ ഡ്യൂട്ടിക്കിടയിൽ വീരമൃത്യുവരിച്ച പോലീസ് സേനാംഗങ്ങളുടെ പേരുകൾ വായിച്ച് ഓർമ്മപുതുക്കി.

സേവനത്തിനിടെ ജീവത്യാഗം ചെയ്ത പോലീസുദ്യോഗസ്ഥരുടെ സ്മരണാർത്ഥം എല്ലാ വർഷവും ഒക്ടോബർ 21 പോലീസ് സ്മൃതിദിനമായി ആചരിച്ചുവരുന്നു. ചടങ്ങിൽ അഡീഷണൽ എസ്.പി വി സുഗതൻ, ജില്ലയിലെ മറ്റ് ഡി.വൈ.എസ്.പി.മാർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group