video
play-sharp-fill

അറബിക്കടലില്‍ 24 മണിക്കൂറില്‍ ചുഴലിക്കാറ്റ്; തീവ്ര ന്യൂനമര്‍ദ്ദമായെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ 24 മണിക്കൂറില്‍ ചുഴലിക്കാറ്റ്; തീവ്ര ന്യൂനമര്‍ദ്ദമായെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

Spread the love

തിരുവനന്തപുരം: അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചതോടെയാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നാണ് അറിയിപ്പില്‍ പറയുന്നത്.

പിന്നീട് ഇത് തീവ്ര ചുഴലിക്കാറ്റായി മാറും. ഇതിന് ശേഷം ഒമാൻ-യെമൻ തീരത്തേക്കാകും ചുഴലികാറ്റ് നീങ്ങുകയെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ അവലോകനം പ്രകാരം ഈ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തെ ബാധിക്കാനിടയില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേരളമടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ബംഗാള്‍ ഉത്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം തിങ്കളാഴ്ചയോടെ തീവ്ര ന്യുനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. കേരളത്തില്‍ വരും ദിവസങ്ങളില്‍ അങ്ങിങ്ങായി മഴക്ക് സാധ്യതയുണ്ടെന്നും തെക്കൻ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.