
സ്വന്തം ലേഖകൻ
നാലു വർഷമായി മൗനത്തിന്റെ വേലിക്കകത്താണ് വി.എസ്.അച്യുതാനന്ദൻ. എട്ടു പതിറ്റാണ്ടിലേറെ വേലിയേറ്റം സൃഷ്ടിച്ച വിഎസിന്റെ വാക്കുകൾ ഉയർന്നുകേൾക്കാത്ത നാലു വർഷം തിരയിളക്കമില്ലാത്ത കടൽപോലെയായിരുന്നു കേരള രാഷ്ട്രീയം, ബക്കറ്റിലെടുത്തു വച്ച വെള്ളംപോലെ. സഖാവ് വി എസ് അച്യുതാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെയും പുരോഗമന പ്രസ്ഥാനത്തിന്റെയും ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒന്നാണ്.
മിണ്ടിയപ്പോഴും മൗനത്തിലായിരുന്നപ്പോഴും പൊട്ടിച്ചിരിച്ചപ്പോഴുമെല്ലാം കേരളത്തെ രാഷ്ട്രീയമായി അദ്ദേഹം ചലിപ്പിച്ചു. 2019ലെ പിറന്നാൾ ദിനത്തിനു തൊട്ടുമുൻപാണ്, കാലങ്ങളായി ഒപ്പമുണ്ടായിരുന്ന രക്തസമ്മർദമെന്ന ആഭ്യന്തരശത്രു വിഎസിനെ വീഴ്ത്താൻ ശ്രമിച്ചത്. വലത്തേ കൈകാലുകൾക്കു തളർച്ചയുണ്ടാക്കിയ പക്ഷാഘാതത്തെപ്പോലും ഞെട്ടിച്ചുകൊണ്ട് വിഎസ് അതിവേഗം ആശുപത്രിക്കിടക്ക വിട്ടു. ഇപ്പോൾ വലതുകൈക്കു സ്വാധീനം വീണ്ടുകിട്ടിയെങ്കിലും വലതുകാലിനു പഴയശക്തിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരന്തര പോരാട്ടങ്ങളുടെ ആവേശ ജ്വാലയായി ഇന്നും ആ സാന്നിധ്യം രാഷ്ര്‌ടീയ, സാമൂഹിക രംഗങ്ങളെ പ്രചോദിപ്പിക്കുന്നു. കണ്ണേ , കരളേ എന്ന് അണികള്‍ വിളിച്ച നേതാവ് ഇന്ന് പ്രവര്‍ത്തനരംഗത്ത് സജീവമല്ലെങ്കിലും അദ്ദേഹത്തിന്റെ സ്‌ഥാനം ജനഹൃദയങ്ങളിലാണ്. പാര്‍ട്ടി നേതാവായിരുന്നപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ചപ്പോഴും കര്‍മ്മപഥത്തില്‍ തന്റേതായ വഴിയും രീതിയും വി. എസ്. പുലര്‍ത്തിപ്പോന്നിരുന്നു.
കര്‍ക്കശക്കാരനായ പാര്‍ട്ടി നേതാവില്‍ നിന്ന് ജനകീയനായ മുഖ്യമന്ത്രിയിലേക്കുള്ള വി.എസിന്റെ മാറ്റം കേരളം വിസ്‌മയത്തോടെ കണ്ട കാര്യമാണ്. 1923 ഒകേ്‌ടാബര്‍ 20ന് ആലപ്പുഴയിലെ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായാണ് വി.എസിന്റെ ജനനം. നാലു വയസുള്ളപ്പോള്‍ വസൂരി ബാധയെത്തുടര്‍ന്ന് അമ്മയെ നഷ്‌ടപ്പെട്ടു.
പതിനൊന്നാം വയസില്‍ അച്‌ഛനേയും നഷ്‌ടമായി. തുടര്‍ന്ന്, ഏഴാംക്ല ാസില്‍ പഠനം അവസാനിപ്പിക്കേണ്ടിവന്നു. തുണിക്കടയിലും അതിനുശേഷം ആസ്‌പിന്‍വാള്‍ കമ്ബനിയിലും തൊഴിലാളിയായി. ഭൂരിപക്ഷം ആളുകള്‍ക്കും ജീവിതം ദുരിതമയമായിരുന്ന കാലമായിരുന്നു അത്. ഇല്ലായ്‌മയ്‌ക്കൊപ്പം അസമത്വവും നിശ്‌ചലമാക്കിയ സാധാരണ ജീവിതങ്ങളായിരുന്നു ചുറ്റും. 1940 ല്‍, പതിനേഴാം വയസില്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി അംഗമായി ആരംഭിച്ച പൊതുപ്രവര്‍ത്തനം 2006 ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിപദം വരെയെത്തി.
കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലേക്ക് പാര്‍ട്ടി വളര്‍ത്താന്‍ വി.എസിനെ നിയോഗിച്ചത് പി. കൃഷ്‌ണപിള്ളയായിരുന്നു. ചെറുപ്രായത്തിലേ തേച്ചുമിനുക്കപ്പെട്ട സംഘടനാപാടവം ഇന്ത്യയില്‍ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. 1964 ല്‍ അവിഭക്‌ത സി.പി.ഐയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് ഇറങ്ങിപ്പോന്ന 32 പേരില്‍ ഇന്നു ജീവിച്ചിരിക്കുന്ന അവസാനത്തെ ആള്‍ വി. എസ് മാത്രമാണ്. പുന്നപ്ര – വയലാര്‍ സമര നായകന്‍ എന്ന പരിവേഷം വി.എസിനെ മറ്റു നേതാക്കളില്‍നിന്ന് തലപൊക്കമുള്ളവനാക്കുന്നു.
1980 മുതല്‍ 1992 വരെയാണ് വി.എസ് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല വഹിച്ചത്. 1965 മുതല്‍ 2016 വരെ 10 തെരഞ്ഞെടുപ്പുകളില്‍ വി.എസ്. മത്സരിച്ചു. ജയിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത നിലനില്‍ക്കെ 96 ല്‍ മാരാരിക്കുളത്തു നേരിട്ട പരാജയം കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ വലിയ അട്ടിമറികളില്‍ ഒന്നായി ഇന്നും കണക്കാക്കപ്പെടുന്നു. അതിനുശേഷം ആണ് തന്റെ പരുക്കന്‍ സമീപനത്തില്‍ നിന്ന് ജനകീയനായ വി.എസിലേക്കുള്ള മാറ്റം കേരളം കണ്ടു തുടങ്ങിയത്. 2006 ല്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് മലമ്ബുഴയില്‍ സ്‌ഥാനാര്‍ത്ഥിത്വം ലഭിക്കുകയും അവിടെനിന്ന് ജയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയുമായി.
ഇടപെടുന്ന വിഷയങ്ങളില്‍ തീര്‍പ്പുണ്ടാകുന്നതുവരെയുള്ള ജാഗ്രത്തായ സമീപനമായിരുന്നു അദ്ദേഹത്തിന്റെ രീതി. ഈയൊരു പോരാട്ട ശൈലിക്ക് കേരള രാഷ്ര്‌ടീയത്തില്‍ മറ്റൊരു മാതൃകയില്ല. ഭൂമി കൈയേറ്റങ്ങള്‍ക്കെതിരായ നടപടികള്‍ക്ക് നേതൃത്വം നല്‍കി, മുണ്ടും മാടിക്കുത്തിയുള്ള വി.എസിന്റെ പ്രായം മറന്നുള്ള നടത്തം കേരളത്തിന് എല്ലാ കാലത്തും ഓര്‍ക്കാനുള്ളതാണ്. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അദ്ദേഹം ഇരകള്‍ക്കുവേണ്ടി ജ്വലിച്ചു.
മതികെട്ടാന്‍, പ്ലാച്ചിമട, സൂര്യനെല്ലി, ഐസ്‌ക്രീം പാര്‍ലര്‍, കിളിരൂര്‍, പാമോയില്‍, ഇടമലയാര്‍ എന്നിങ്ങനെ എത്രയെത്ര കേസുകളില്‍ വി.എസ്. സമര നായകനായി. വമ്ബന്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാറിലും എറണാകുളത്തെ എം.ജി റോഡിലും ബുള്‍ഡോസര്‍ നിരങ്ങി നീങ്ങുന്നതിനൊപ്പം കാഴ്‌ചക്കാരായി നിന്ന ജനം ആര്‍പ്പുവിളിച്ചത് വി.എസിന്റെ പേരായിരുന്നു.
പുറത്തെ പോരാട്ടങ്ങള്‍ക്ക് ഒപ്പം പാര്‍ട്ടിക്കുള്ളിലും വി.എസിനു പട നയിക്കേണ്ടി വന്നിട്ടുണ്ട്. വിഭാഗീയതയുടെ ചരിത്രമേറെയുള്ള സി.പി.എമ്മില്‍ അതിന്റെ ഒരു ഭാഗത്ത് വി.എസ് എപ്പോഴുമുണ്ടായിരുന്നു. നേതാക്കള്‍ തമ്മിലുള്ള വിഭാഗീയത കൊടികുത്തി നിന്നപ്പോഴും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കാക്കാന്‍ വി.എസിനു കഴിഞ്ഞു എന്നുള്ളതിന് പ്രാധാന്യമേറെ. പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഒരു നേതാവുണ്ടെന്ന തോന്നല്‍ ഇടപെടലുകളിലൂടെ ഏതൊരാള്‍ക്കു നല്‍കാനും വി.എസിനായി. വി.എസിനുള്ള ആശംസാ പ്രവാഹത്തില്‍ നിറയുന്നതത്രയും പ്രിയ നേതാവിനോടുള്ള ജനങ്ങളുടെ സ്‌നേഹമാണ്.