
സ്വന്തം ലേഖകൻ
കാസർഗോഡ് : താൻ വാഹനം ഓടിക്കുക മാത്രമാണ് ചെയ്തതെന്നും കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നും പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതി സജി ജോർജ് . പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറായിരുന്നു ഏച്ചിലടുക്കം സ്വദേശി സജി. വാഹനം തിങ്കളാഴ്ച രാത്രി പാക്കം വെളുത്തോളിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ വാഹനത്തിന്റെ ഉടമകൂടിയായിരുന്നു സജി ജോർജ്.
കാറുകണ്ടെടുത്ത വെളുത്തോളിയിൽ എത്തിച്ച് തെളിവെടുത്ത ശേഷമാണ് സജിജോർജിനെ കോടതിയിൽ ഹജരാക്കിയത്. ഫോറൻസിക് പരിശോധനയും കൂടുതൽ തെളിവെടുപ്പും പൂർത്തിയാക്കാനുള്ളതു കൊണ്ട് കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. പ്രതിക്ക് നേരിട്ട് കൃത്യത്തിൽ പങ്കുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. തെളിവെടുപ്പിന് കൊണ്ടു പോകും മുമ്പ് കസ്റ്റഡിയിലുള്ള പീതാംബരനേയും , സജി ജോർജിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group